വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അറിയുമോ സച്ചിന്‍ ക്യാപ്റ്റന്‍ പദവി വേണ്ടെന്നു വെയ്ക്കാനുള്ള കാരണം?

ഇന്ത്യന്‍ ക്രിക്കറ്റ് ശനി ദശയിലൂടെ കടന്നുപോകവെയാണ് സൗരവ് ഗാംഗുലി നേതൃനിരയിലേക്ക് കടന്നെത്തുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിച്ചിട്ട ക്യാപ്റ്റന്‍ പദവി സൗരവ് ഗാംഗുലിക്ക് കൊടുത്തത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായെന്ന് ചരിത്രം തെളിയിച്ചു. എന്തുകൊണ്ട് സച്ചിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി? എന്തുകൊണ്ട് ഗാംഗുലി ക്യാപ്റ്റനായി? ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ മുഖ്യ സെലക്ടര്‍ ചാന്തു ബോര്‍ഡെ.

കണക്കുകൂട്ടൽ

21 ആം നൂറ്റാണ്ടിന്റെ തുടക്കം ടീം ഇന്ത്യയ്ക്ക് കല്ലും മുള്ളും നിറഞ്ഞ അനുഭവമായിരുന്നു. കോഴ വിവാദം. ഐസിസി വിലക്ക്. തുടരെയുള്ള തോല്‍വികള്‍. ടീം മാനസികമായി തകര്‍ന്നു നിന്ന സമയം. സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ക്യാപ്റ്റനായി നിയമിച്ച് പ്രതിച്ഛായ വീണ്ടെടുക്കാം, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് നായകന്റെ പരിവേഷം നല്‍കുമ്പോള്‍ ബിസിസിഐയുടെ കണക്കുകൂട്ടല്‍ ഇതായിരുന്നു.

പരമ്പര തോറ്റു

സച്ചിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഇന്ത്യ ആദ്യം പരമ്പര കളിച്ചത്. പക്ഷെ പ്രതീക്ഷയുടെ അമിതഭാരം സച്ചിനെ വലച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വന്‍ പരാജയമായി. ഹോം പരമ്പരകളിലും വിദേശ പരമ്പരകളിലും ഒരുപോലെ ടീം തകര്‍ന്നടിയുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ടീമിന്റെ രക്ഷകനാകാന്‍ സച്ചിനും കഴിഞ്ഞില്ല.

ഓസീസ് പര്യടനം

'അന്നത്തെ സംഭവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ക്യാപ്റ്റനാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. സച്ചിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചെന്നു കളിച്ചു', സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചാന്ദു ബോര്‍ഡെ പറഞ്ഞു.

Most Read: എംഎസ് ധോണി ചുവടുമാറ്റുന്നു, പരിശീലനരംഗത്തേക്ക്! ഓണ്‍ലൈന്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങും

ക്യാപ്റ്റൻ പദവി വേണ്ട

'എന്നാല്‍ പരമ്പര കഴിഞ്ഞ് ടീം ഇന്ത്യ തിരിച്ചെത്തിയപ്പോള്‍ ഒരു കാര്യം മാത്രമാണ് സച്ചിന്‍ ആവശ്യപ്പെട്ടത് --- ക്യാപ്റ്റന്‍ സ്ഥാനം വേണ്ട', ബോര്‍ഡെ വെളിപ്പെടുത്തി. മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്ക് പുറമെ കാള്‍ട്ടണ്‍ ആന്‍ഡ് യുണൈറ്റഡ് ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമായി എട്ടു ഏകദിന മത്സരങ്ങളും ഇന്ത്യ അന്ന് കളിച്ചിരുന്നു. ടെസ്റ്റ് പരമ്പര മുഴുവനായി ടീം അടിയറവ് വെച്ചു. ത്രിരാഷ്ട്ര പരമ്പരയിലാകട്ടെ, പാകിസ്താനും ഓസ്‌ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടി.

നിർബന്ധിച്ചു

ഭീമന്‍ തോല്‍വി ഭാരം ചുമന്നാണ് സച്ചിനും സംഘവം തിരികെ ഇന്ത്യയില്‍ എത്തിയത്. തിരിച്ചുവന്നയുടനെ സച്ചിന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ക്യാപ്റ്റന്റെ ഉത്തരവാദിത്വമുള്ളപ്പോള്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അറിയിച്ചത്. ഇതേസമയം, ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ സച്ചിനെ പരമാവധി നിര്‍ബന്ധിച്ചതായി ബോര്‍ഡെ പറയുന്നു.

യുവനിര

ഇന്ത്യന്‍ ടീമില്‍ യുവനിരയെ വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തിലായിരുന്നു ഇക്കാലത്ത് ബോര്‍ഡെ. ഇതിനായി ടീമിന് പുതിയ ക്യാപ്റ്റനെ വേണം. ചുറുചുറുക്കാര്‍ന്ന യുവതാരങ്ങളെ വേണം. അന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള 16 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അസറുദ്ദീനെ ബോര്‍ഡെയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വേണ്ടെന്നു വെച്ചിരുന്നു. പകരം അജയ് ജഡേജ, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്. പിന്നീട് ജഡേജ പരിക്കേറ്റു പുറത്തായപ്പോള്‍ അസറുദ്ദീനെ കാഴ്ച്ചക്കാരനാക്കി റിഷികേശ് കാണ്‍ടിക്കര്‍ ടീമിലെത്തി.

ഗാംഗുലി യുഗം

എന്തായാലും സച്ചിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി. പകരം വൈസ് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയെ ഈ ചുമതലയേല്‍പ്പിച്ചു. ഗാംഗുലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യയുടെ ശരീരഭാഷ പാടെ മാറി. ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഗാംഗുലി ഇന്ത്യന്‍ ടീമിനെ പഠിപ്പിച്ചു. യുവതാരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കാനാണ് ഗാംഗുലി എന്നും ശ്രദ്ധചെലുത്തിയത്. ഗാംഗുലിക്ക് കീഴില്‍ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയ പ്രതിഭകള്‍ ഉയര്‍ന്നുവന്നതിന് ആരാധകര്‍ സാക്ഷികളാണ്.

നേട്ടങ്ങൾ

Most Read: കോലിയുടെ വിജയരഹസ്യമെന്ത്? നേരിട്ടു ചോദിച്ചു, മറുപടി വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

146 ഏകദിനങ്ങളും 49 ടെസ്റ്റ് മത്സരങ്ങളുമാണ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ ഇന്ത്യ കളിച്ചത്. ഇതില്‍ 76 ഏകദിന ജയങ്ങളും 21 ടെസ്റ്റ് ജയങ്ങളും ഇന്ത്യ കയ്യടക്കി. 2002 -ലെ നാറ്റ്‌വെസ്റ്റ് ട്രോഫി കിരീടമാണ് ഗാംഗുലിയുടെ അധ്യായത്തിലെ ഏറ്റവും തിളക്കമേറിയ നേട്ടം.

Story first published: Saturday, June 27, 2020, 12:10 [IST]
Other articles published on Jun 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X