
മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ ടെസ്റ്റ് കരിയറില്‍ മൊത്തം 27 തവണയായി അശ്വിന്റെ അഞ്ചു വിക്കറ്റ് നേട്ടം. മൂന്നാം ദിനം ശക്തമായി നീങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അശ്വിന്‍ കടിഞ്ഞാണിടുകയായിരുന്നു. ഇന്നലെ മാത്രം മൂന്നു വിക്കറ്റുകള്‍ താരം നേടി. കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും അശ്വിന്‍ മത്സരശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ രസികന്‍ മറുപടികള്‍ കൊണ്ടാണ് അശ്വിന്‍ നേരിട്ടത്.
മാസ് തിരിച്ചുവരവിന് പന്ത്... ഇനി പഴയ ആളാവില്ല, കൈപിടിച്ചത് മറ്റാരുമല്ല, ധോണിയുടെ ആശാന്‍

ടെസ്റ്റ് സ്‌ക്വാഡില്‍ തുടരെ ഇടംലഭിക്കാതെ വന്നതോടെ ടിവിയില്‍ കളി കാണുന്നത് നിര്‍ത്തിയെന്ന അശ്വിന്റെ പഴയ പ്രസ്താവനയായിരുന്നു ചോദ്യങ്ങള്‍ക്ക് ആധാരം.
ചോദ്യങ്ങള്‍ക്ക് മറുപടിയായി വീട്ടില്‍ രണ്ടു കുട്ടികളുണ്ട്, അവര്‍ രാത്രി ഉറങ്ങാറില്ലെന്നാണ് ചിരിച്ചുകൊണ്ട് അശ്വിന്‍ പറഞ്ഞത്. എന്നാല്‍ പിന്നാലെതന്നെ ടിവിയില്‍ ക്രിക്കറ്റ് കളി കാണാത്തതിന്റെ കാരണം താരം വെളിപ്പെടുത്തി.
ടിവിയില്‍ കളി കാണുമ്പോള്‍ ഇന്ത്യയ്ക്കായി കളിക്കണമെന്ന ആഗ്രഹം കലശലാവും. കായിക താരങ്ങളെ സംബന്ധിച്ച് ഇത് സ്വാഭാവികമാണ്. എല്ലാവരും ഈ സന്ദര്‍ഭത്തിലൂടെ കടന്നുപോകാറുണ്ടെന്ന് അശ്വിന്‍ വ്യക്തമാക്കി. ടീമില്‍ ഇടംലഭിക്കാത്തപ്പോള്‍ പുസ്തകങ്ങളിലും പുരാവസ്തുശാസ്ത്രത്തിലുമാണ് ശ്രദ്ധ നല്‍കാറെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മണ്ണില്‍ അഞ്ചു വിക്കറ്റ് നേട്ടം നേടുന്നതില്‍പ്പരം സന്തോഷം മറ്റൊന്നില്ല. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാനായില്‍ അതിയായ ആഹ്‌ളാദമുണ്ട്. ഇതേസമയം, നോട്ടിങ്ങാം ടെസ്റ്റില്‍ നേടിയ അഞ്ചു വിക്കറ്റ് നേട്ടവും മനസില്‍ മായാതെ കിടപ്പുണ്ടെന്ന് അശ്വിന്‍ സൂചിപ്പിച്ചു.

ഒന്‍പതു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുന്നത് ഏറെ വിഷമകരമായ സാഹചര്യമായിരുന്നു. ഇത് മറികടക്കാന്‍ മറ്റു കളികളില്‍ ഏര്‍പ്പെട്ടു. അങ്ങനെയാണ് ഇംഗ്ലണ്ടില്‍ ചെന്ന് കൗണ്ടി ക്രിക്കറ്റ് കളിച്ചതും നാട്ടില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഭാഗമായും, അശ്വിന്‍ പറഞ്ഞു.
ഇന്നലത്തെ മത്സരത്തില്‍ രവീന്ദ്ര ജഡേജയും റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിക്കുകയുണ്ടായി. ടെസ്റ്റില്‍ അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന ഇടംകയ്യന്‍ ബൗളറാണ് ഇപ്പോള്‍ ജഡേജ. ഡീന്‍ എല്‍ഗാറായിരുന്നു താരത്തിന്റെ ഇരുനൂറാമത്തെ ഇര. 44 ടെസ്റ്റുകളില്‍ നിന്നാണ് ജഡേജ 200 വിക്കറ്റ് തികച്ചത്.


Click it and Unblock the Notifications