Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈ ഇന്ത്യന്‍സ് കപ്പടിക്കാനുള്ള കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കുറിച്ചുള്ള അനിശ്ചിതത്വം മറനീങ്ങുകയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഐപിഎല്‍ യുഎഇയില്‍ നടക്കും. പുതിയ ഐപിഎല്‍ സീസണിനെ വരവേല്‍ക്കാന്‍ ഫ്രാഞ്ചൈസികളും ആരാധകരും ഒരുങ്ങിത്തുടങ്ങി. കഴിഞ്ഞതവണ ഫൈനലില്‍ ചെന്നൈയെ നാടകീയമായ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടമണിഞ്ഞത്.

കരുനീക്കം

ഇതുവരെ നാലു പ്രാവശ്യം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടജേതാക്കളായിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തുന്ന ടീമും നിലവില്‍ മുംബൈത്തന്നെ. എന്താണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയമന്ത്രം? ആകാംക്ഷയേറിയ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും വ്യത്യസ്തമായി കളത്തിനകത്തും പുറത്തും മുംബൈ ഇന്ത്യന്‍സ് ബുദ്ധിപരമായി കരുക്കള്‍ നീക്കുന്നു, ടീമിന്റെ വിജയത്തിന് പിന്നിലെ കാരണവുമിതുതന്നെ, ചോപ്ര പറയുന്നു.

ബാക്കപ്പ് താരങ്ങൾ

താരലേലം കഴിയുമ്പോള്‍ത്തന്നെ മുംബൈ ഫ്രാഞ്ചൈസി പോരാട്ടം പാതി ജയിക്കും. മുംബൈയുടെ കണക്കുകൂട്ടലുകള്‍ ലോകോത്തരമാണ്. താരലേലത്തില്‍ത്തന്നെ ആഗ്രഹിച്ച കളിക്കാരെയെല്ലാം മുംബൈ സ്വന്തമാക്കുന്നത് പതിവു കാഴ്ച്ചയാണ്. ടീമിലെ എല്ലാ പൊസിഷനിലും ഒന്നിലധികം ബാക്കപ്പുകള്‍ നിലനിര്‍ത്താന്‍ മുംബൈ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ടൂര്‍ണമെന്റിനിടെ താരങ്ങള്‍ക്ക് പരിക്ക് സംഭവിച്ചാലോ ഫോം നഷ്ടപ്പെട്ടാലോ മുംബൈയുടെ പ്രകടനം താഴോട്ടു പോകാറില്ല. മികച്ച ടീം സെലക്ഷനാണ് മുംബൈയുടെ പ്രധാന കരുത്ത്, ആകാശ് ചോപ്ര വ്യക്തമാക്കി.

സമീപനം മാറി

ഇതിന് പുറമെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ഫ്രാഞ്ചൈസി പുലര്‍ത്തുന്ന സൂക്ഷ്മതയും ചോപ്ര പ്രത്യേകം പ്രശംസിക്കുന്നു. തുടക്കകാലത്ത് പേരുകേട്ട താരങ്ങളെ മാത്രം ടീമില്‍ ഉള്‍പ്പെടുത്താനാണ് മുംബൈ മത്സരിച്ചിരുന്നത്. എന്നാല്‍ കാലാന്തരം മുംബൈ ഈ സമീപനം മാറ്റി. ഇന്ന് യുവതാരങ്ങള്‍ക്ക് മികച്ച അവസരം നല്‍കുന്ന ഫ്രഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. നേരത്തെ, രാജസ്താന്‍ റോയല്‍സായിരുന്നു യുവതാരങ്ങള്‍ക്ക് പ്രധാന്യം കല്‍പ്പിച്ചിരുന്നത്. പക്ഷെ പുതിയ കാലത്ത് രാജസ്താന്‍ വലിയ താരങ്ങള്‍ക്ക് പിറകെ പോവുകയാണ്, ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

യുവതാരങ്ങൾ

ഇഷന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രിത് ബുംറ, മായങ്ക്് മാര്‍ഖണ്ഡെ, രാഹുല്‍ ചഹര്‍ തുടങ്ങിയ നിരവധി താരങ്ങളാണ് മുംബൈ ഇന്ത്യന്‍സിലൂടെ കഴിവു തെളിയിച്ച് പേരും പ്രശ്‌സതിയും നേടിയത്. മികവുറ്റ യുവതാരങ്ങളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും മുംബൈ കാട്ടുന്ന അധ്വാനമാണ് ടീമിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു കാരണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നു. മറ്റു ഫ്രാഞ്ചൈസികള്‍ മിക്കപ്പോഴും താരലേലത്തെ മാത്രമാണ് ആശ്രയിക്കാറെന്നും ചോപ്രയ്ക്ക് പക്ഷമുണ്ട്.

ആത്മബന്ധം

രോഹിത് ശര്‍മയെ ക്യാപ്റ്റാനാക്കാനുള്ള മുംബൈ ഫ്രാഞ്ചൈസിയുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ചും ഇദ്ദേഹം പറയുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ നിന്നും രോഹിത്തിനെ ടീമിലെടുത്തപ്പോള്‍ത്തന്നെ താരത്തെ ഭാവി നായകനായാണ് ഫ്രാഞ്ചൈസി മനസില്‍ കണ്ടത്. അതുപോലെ താരങ്ങളുമായി വൈകാരിക ആത്മബന്ധം സ്ഥാപിക്കാനും മുംബൈ ഫ്രാഞ്ചൈസിക്ക് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിനെയാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. 12 വര്‍ഷമായി പൊള്ളാര്‍ഡ് മുംബൈയ്ക്കായി കളിക്കുന്നു. ക്ലബ് വിടാന്‍ പൊള്ളാര്‍ഡോ താരത്തെ വിട്ടുകളയാന്‍ മുംബൈയോ ഇതുവരെ ആലോചിച്ചിട്ടില്ല.

ടീം മാനേജ്മെന്റ്

മുംബൈ ടീം മാനേജ്‌മെന്റും വിജയത്തിന് പിന്നിലെ സുപ്രധാന ഘടകമാണ്. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെയാണ് മുംബൈ മാനേജ്‌മെന്റില്‍ കാണാന്‍ സാധിക്കുന്നത്. മഹേള ജയവര്‍ധനെ, റിക്കി പോണ്ടിങ്, ജോണ്‍ റൈറ്റ്, പരസ് മാംബ്രെ, രാഹുല്‍ സാങ്‌വി തുടങ്ങിയവര്‍ മുംബൈയ്ക്ക് പിന്നില്‍ അണിനിരക്കുന്നു. ഭാവിയില്‍ സഹീര്‍ ഖാനും ലസിത് മലിംഗയുമായിരിക്കും മുംബൈയുടെ ബൗളിങ് പരിശീലകര്‍, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

മികച്ച ടീം

നിലവില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലിലെ കാര്യം മാത്രമല്ല, ലോക ക്രിക്കറ്റില്‍ത്തന്നെ മുംബൈ ഇന്ത്യന്‍സിനോളം പോന്ന മറ്റൊരു ടീമില്ല. ലോകത്തെ ഏറ്റവും മികച്ച ട്വന്റി-20 ഫ്രാഞ്ചൈസിയാണ് മുംബൈയെന്ന് ആകാശ് ചോപ്ര പറയുന്നു.

Story first published: Friday, July 31, 2020, 18:18 [IST]
Other articles published on Jul 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+