വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത സീസണിന് ശേഷം ടീമില്‍ നിലനിര്‍ത്തരുത്, ചെന്നൈ ഫ്രാഞ്ചൈസിയോട് ധോണി — കാരണമിതാണ്

MS Dhoni wants Chennai Super Kings to release him from squad after IPL 2020 | Oneindia Malayalam

മുംബൈ: ലോകകപ്പ് തോല്‍വിക്ക് ശേഷം ഇടവേളയെടുത്തതാണ് മഹേന്ദ്ര സിങ് ധോണി. മാസം അഞ്ച് കഴിഞ്ഞു. അടുത്തെങ്ങും ടീമില്‍ തിരിച്ചുവരാനുള്ള ഉദ്ദേശ്യം ധോണിക്കില്ല. വെസ്റ്റ് ഇന്‍ഡീസുമായി ഡിംസബറില്‍ നടക്കുന്ന ഹോം പരമ്പരയില്‍ നിന്നും സ്വമേധയായാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പിന്മാറിയത്. ധോണി വിരമിക്കാനുള്ള പുറപ്പാടിലാണോ? കളിയില്‍ നിന്നും നീണ്ട കാലം അവധിയെടുക്കുന്ന സ്ഥിതിക്ക് ആരാധകര്‍ക്ക് സംശയമുണ്ട്. എന്നാല്‍ അടുത്തെങ്ങും മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്നാണ് പുതിയ സൂചന.

നിലനിർത്തരുത്

2020 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി താരം കളിക്കും. ശേഷം 2021 സീസണിലും ഐപിഎല്ലില്‍ പങ്കെടുക്കുമെന്ന് ധോണി ചെന്നൈ ഫ്രാഞ്ചൈസിയെ അറിയിച്ചു. ഇതേസമയം, അടുത്തവര്‍ഷത്തെ ഐപിഎല്ലില്‍ തന്നെ നിലനിര്‍ത്തരുതെന്ന് മഹേന്ദ്ര സിങ് ധോണി ചെന്നൈ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായാണ് വിവരം. കാരണം 2021 സീസണില്‍ വലിയ താരലേലമാണ് നടക്കാനിരിക്കുന്നത്.

'തീര്‍ക്കാന്‍' ബുംറ റെഡി... പരിക്ക് മൂര്‍ച്ച കുറച്ചിട്ടില്ല, എറിഞ്ഞ് സ്റ്റംപൊടിച്ചു, ചിത്രം കാണാം

കാരണം ഇതാണ്

നിലവിലെ ടീം ഘടന ഉടച്ചുവാര്‍ക്കാന്‍ ഫ്രാഞ്ചൈസികളെല്ലാം ബാധ്യസ്തരാണ്. ഈ അവസരത്തില്‍ ലേലത്തിന്് വെയ്ക്കാതെ ധോണിയെ ടീമില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ഭീമമായ തുക ചെന്നൈക്ക് മുടക്കേണ്ടി വരും. അതുകൊണ്ട് 'റൈറ്റ് ടു മാച്ച്' കാര്‍ഡ് വിനിയോഗിച്ച് ലേലത്തില്‍ തന്നെ തിരിച്ചുപിടിച്ചാല്‍ മതിയെന്ന് ധോണി ആവശ്യപ്പെടുന്നു.

വെല്‍ക്കം ബാക്ക് സഞ്ജു... വീണ്ടും ഇന്ത്യന്‍ ടി20 ടീമില്‍, ഇത്തവണയെങ്കിലും അവസരം?

തിരിച്ചുവരവ്

ഇങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷെ ചെറിയ വിലയ്ക്ക് താരത്തെ ടീമിലെടുക്കാന്‍ ചെന്നൈ ഫ്രാഞ്ചൈസിക്ക് കഴിയും. ഇതേസമയം, പണം ലാഭിക്കാനായി ധോണിയെ ലേലത്തില്‍ വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.നിലവില്‍ ധോണിക്ക് കീഴില്‍ മൂന്നുതവണ ചെന്നൈ ഐപിഎല്‍ കിരീടമുയര്‍ത്തിയിട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ രണ്ടു വര്‍ഷത്തെ വിലക്കു കഴിഞ്ഞെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം പിടിച്ചെടുത്താണ് മടങ്ങിവരവ് ആഘോഷിച്ചത്.

ടീമിനൊപ്പം തുടരും

2019 സീസണിലും കണ്ടു ചെന്നൈയുടെ തേരോട്ടം. പക്ഷെ ഫൈനലില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനോട് ഒരു റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റു. അങ്ങനെ ധോണിപ്പട സീസണില്‍ രണ്ടാം സ്ഥാനക്കാരായി. എന്തായാലും അടുത്ത രണ്ടു സീസണും ധോണിക്ക് കീഴില്‍ത്തന്നെ ചെന്നൈ ടീം കളിക്കാനിറങ്ങും.

2021 ശേഷം മാത്രമാകും താരം വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ. ഇനി വിരമിച്ചാല്‍ത്തന്നെ ചെന്നൈയുടെ മെന്ററായി ധോണി ടീമിനൊപ്പം തുടരുമെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തീരുമാനം പിന്നീട്

നേരത്തെ, ധോണിയുടെ വിഷയത്തില്‍ രവി ശാസ്ത്രിയും നിലപാട് അറിയിച്ചിരുന്നു. 2020 ഐപിഎല്ലിന് ശേഷം ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാം, ചൊവാഴ്ച്ച ശാസ്ത്രി വ്യക്തമാക്കി. അടുത്ത ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഐപിഎല്ലിലെ പ്രകടനം, ടീം ഇന്ത്യയ്‌ക്കൊപ്പമുള്ള ധോണിയുടെ കളി, ഇപ്പോള്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം എന്നിവയെല്ലാം ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിലയിരുത്തപ്പെടും. ഐപിഎല്‍ അവസാനിക്കുന്നതോടെ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് ചിത്രം തെളിയുമെന്ന് രവി ശാസ്ത്രി ഇന്നലെ അറിയിച്ചു.

Story first published: Wednesday, November 27, 2019, 13:35 [IST]
Other articles published on Nov 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X