വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനെ കാര്യമായി തിരിക്കാറില്ല, എന്നിട്ടും കുംബ്ലൈ 'മഹാന്‍', കാരണം ഷെയന്‍ വോണ്‍ പറയും

ഇന്ത്യ കണ്ട ഇതിഹാസ സ്പിന്നര്‍മാരില്‍ ഒരാളാണ് അനില്‍ കുംബ്ലൈ. പറഞ്ഞത് മറ്റാരുമല്ല, ക്രിക്കറ്റിലെ മറ്റൊരു ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ തന്നെ. പന്തിനെ വലിയ കാര്യമായി കുംബ്ലൈ പിച്ചില്‍ കുത്തിത്തിരിക്കാറില്ല. എങ്കിലും സുദീര്‍ഘമായ കരിയറില്‍ 619 ടെസ്റ്റ് വിക്കറ്റുകളുണ്ട് താരത്തിന്റെ പേരില്‍. പറഞ്ഞുവരുമ്പോള്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള മൂന്നാമത്തെ ബൗളറാണ് ഇദ്ദേഹം. 800 വിക്കറ്റുകളുമായി മുത്തയ്യ മുരളീധരനാണ് പട്ടികയിലെ ഒന്നാമന്‍. തൊട്ടുപിന്നില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തി ഷെയ്ന്‍ വോണും നിലയുറപ്പിക്കുന്നു.

പന്തിനെ കാര്യമായി തിരിക്കാറില്ല, എന്നിട്ടും കുംബ്ലൈ മഹാന്‍, കാരണം ഷെയന്‍ വോണ്‍ പറയും

എന്തായാലും പരിമിത ഓവര്‍ ക്രിക്കറ്റിലും കുംബ്ലൈ ഒട്ടും മോശക്കാരനല്ല. 271 ഏകദിനങ്ങളാണ് ഇന്ത്യയ്ക്കായി അനില്‍ കുംബ്ലൈ കളിച്ചിരിക്കുന്നത്. നേടിയതാകട്ടെ 337 വിക്കറ്റുകളും. എന്താണ് അനില്‍ കുംബ്ലൈയുടെ വിജയത്തിന് പിന്നിലെ രഹസ്യം? ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ ഷെയ്ന്‍ വോണ്‍.

ശക്തനായ എതിരാളിയായിരുന്നു കുംബ്ലൈ. ബുദ്ധി ഉപയോഗിച്ചാണ് അദ്ദേഹം കളിച്ചിരുന്നത്. കുംബ്ലൈ മാന്യനാണ്. ശാന്തനാണ്. ഒപ്പം കളത്തില്‍ ശക്തനായ പ്രതിയോഗിയാവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. വിക്കറ്റുകള്‍ക്കായി കുംബ്ലൈ എന്നും പരിശ്രമിക്കും. അദ്ദേഹത്തെ സുഹൃത്തെന്ന് വിളിക്കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞു.

പന്തിനെ കാര്യമായി തിരിക്കാറില്ല, എന്നിട്ടും കുംബ്ലൈ മഹാന്‍, കാരണം ഷെയന്‍ വോണ്‍ പറയും

മിക്കപ്പോഴും പിച്ചില്‍ നിന്നാണ് കുംബ്ലൈ ബൗണ്‍സ് കണ്ടെത്താറ്. ഉയരക്കൂടുതലും പന്ത് റിലീസ് ചെയ്യുന്ന ശൈലിയും ഇവിടെ ഇദ്ദേഹത്തെ സഹായിക്കുന്നു. പന്തിനെ കാര്യമായി കുത്തിത്തിരിക്കാത്ത കുംബ്ലൈ, തുടര്‍ച്ചയായി വിക്കറ്റുകള്‍ കയ്യടക്കിയതിന് പിന്നിലെ പ്രധാന കാരണവും ഇതുതന്നെയെന്ന് വോണ്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിങ്‌സില്‍ പത്തു വിക്കറ്റും സ്വന്തമാക്കിയ രണ്ടു ബൗളര്‍മാരില്‍ ഒരാളാണ് അനില്‍ കുംബ്ലൈ.

Most Read: സച്ചിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ലാറയ്ക്കുണ്ട് ഉത്തരം... അതു തന്നെ, എതിരാളികള്‍ ഓസ്ട്രലിയMost Read: സച്ചിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ലാറയ്ക്കുണ്ട് ഉത്തരം... അതു തന്നെ, എതിരാളികള്‍ ഓസ്ട്രലിയ

1999 -ല്‍ ദില്ലിയില്‍ വെച്ച് പാകിസ്താനെതിരെയാണ് കുംബ്ലൈ ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് കുംബ്ലൈയ്ക്ക് മുന്‍പ് ഇന്നിങ്‌സില്‍ പത്തു വിക്കറ്റും സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നവ്‌ജ്യോത് സിങ് സിദ്ധുവാണ് സ്പിന്നിനെതിരെ ഏറ്റവും മികച്ച് കളിച്ചതെന്ന അഭിപ്രായവും വോണിനുണ്ട്. സിദ്ധുവിനെതിരെ പന്തെറിയുകയാണ് ഏറ്റവും വിഷമകരം. ഇതു സ്വന്തം അഭിപ്രായമല്ല, തന്റെ കാലത്തെ മറ്റു ബൗളര്‍മാര്‍ ഇതേ അഭിപ്രായമാണെന്ന് വോണ്‍ സൂചിപ്പിച്ചു.

Story first published: Saturday, April 4, 2020, 15:54 [IST]
Other articles published on Apr 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X