വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാഴ്‌സയ്ക്ക് ചങ്കിടിപ്പേറുന്നു; നെയ്മറിന് പിന്നാലെ വമ്പന്‍ ഓഫറുമായി റയല്‍ മാഡ്രിഡ്

പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിനെ റാഞ്ചാന്‍ വമ്പന്‍ ഓഫറുമായി റയല്‍ മാഡ്രിഡ്. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണ നെയ്മറിനെ മടക്കിക്കൊണ്ടുവരാന്‍ നേരത്തെ മുതല്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ്ബ് ആവശ്യപ്പെട്ട വലിയ തുക കൈമാറ്റത്തിന് തടസമായി നിന്നു.ഇതിനിടെയാണ് നെയ്മറിനായി വമ്പന്‍ പണം മുടക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് റയല്‍ മാഡ്രിഡ് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ പിഎസ്ജിക്കൊപ്പം നെയ്മര്‍ പരിശീലനം നടത്തുന്നുണ്ടെങ്കിലും താരത്തിന്റെ റയലിലേക്കുള്ള കൂടുമാറ്റ അഭ്യൂഹം ശക്തമായി നിലനില്‍ക്കുന്നു. സ്‌പോര്‍ട്ട് അടക്കമുള്ള സ്‌പോര്‍ട്‌സ് മാഗസിനുകളെല്ലാം ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവിട്ടിട്ടുണ്ട്.

പണം വാരിയെറിയാന്‍ റയല്‍

പണം വാരിയെറിയാന്‍ റയല്‍

അവസാന സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാന്‍ നിലവിലെ താരനിര മതിയാവില്ലെന്ന തിരിച്ചറിവാണ് നെയ്മറിലേക്ക് ശ്രദ്ധ തിരിക്കാന്‍ റയലിലെ പ്രേരിപ്പിക്കുന്നത്.സിനദിന്‍ സിദാന്റെ പരിശീലനത്തിന് കീഴില്‍ തിരിച്ചുവരവ് ആഗ്രഹിക്കുന്ന റയലിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് പ്രീ സീസണ്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിനെ റയല്‍ റാഞ്ചിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നില്ല.ഗാരത് ബെയ്‌ലിന്റെ കാര്യത്തിലും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നെയ്മറിനായി റയല്‍ വലവിരിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം 60 ദശലക്ഷം യൂറോയാണ് നെയ്മറിനായി റയല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നെയ്മറിനെ കൈമാറാന്‍ പിഎസ്ജി താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ കൈമാറ്റത്തിനുള്ള സാധ്യതയും കൂടുതലാണ്.

നെയ്മറിനെ റയല്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ല

നെയ്മറിനെ റയല്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ല

നെയ്മറിനെ ടീമിലെത്തിക്കാന്‍ റയല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ തടയിട്ടത് ക്ലബ്ബിലെ മുതിര്‍ന്ന താരങ്ങളായിരുന്നു.നെയ്മറിനെ ടീമിലെത്തിച്ചാല്‍ ക്ലബ്ബ് വിടുമെന്ന തരത്തില്‍ ക്യാപ്്റ്റന്‍ സെര്‍ജിയോ റാമോസടക്കം പ്രതികരിച്ചിരുന്നു.ഈ സാഹചര്യത്തില്‍ നെയ്മറിനെ റയല്‍ ടീമിലെത്തുക്കുമോയെന്ന് കണ്ടറിയണം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൂടുമാറ്റത്തിന് ശേഷം മികച്ച സ്‌ട്രൈക്കറുടെ അഭാവം നിഴലിച്ച് നില്‍ക്കുന്ന റയല്‍ നിരയുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ നെയ്മറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിഫലം കുറച്ച് പിഎസ്ജി

പ്രതിഫലം കുറച്ച് പിഎസ്ജി

നെയ്മറിന്റെ കൈമാറ്റത്തുക പിഎസ്ജി വെട്ടിക്കുറച്ചിട്ടുണ്ട്.ഒരു ഘട്ടത്തില്‍ നെയ്മറിനായി 300 ദശലക്ഷം യൂറോ (ഏകദേശ 2302 കോടി) പിഎസ്ജി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത് 1380 കോടിയായി കുറച്ചിട്ടുണ്ട്. ക്ലബ്ബില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് നിര്‍ത്തി്‌ല്ലെന്ന നിലപാടിലാണ് പിഎസ്ജി പ്രസിഡന്റുമുള്ളത്.


Story first published: Sunday, August 11, 2019, 15:35 [IST]
Other articles published on Aug 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X