Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ വരാം, പക്ഷേ എഴുതി ഒപ്പിട്ട് തരണം: ഷാഹിദ് അഫ്രീദി!

കറാച്ചി: ക്രിക്കറ്റ് കളിക്കാനായി ഇന്ത്യയില്‍ വരുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ല എന്ന് പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദി. എന്നാല്‍ സുരക്ഷ അടക്കമുള്ള എല്ലാ കാര്യങ്ങളും ബി സി സി ഐ ഉറപ്പ് നല്‍കണം. ഉറപ്പ് വെറുതെ പറഞ്ഞാല്‍ പോര, എഴുതിക്കിട്ടണം. ബി സി സി ഐയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു ഉറപ്പ് കിട്ടിയാല്‍ മാത്രമേ ഇന്ത്യയില്‍ വന്ന് കളിക്കാന്‍ പറ്റൂ - അഫ്രീദി പറഞ്ഞു.

Read Also: അഫ്രിദിയുമായി സെക്‌സ്; നടിയുടെ ഫോണ്‍ നഷ്ടപ്പെട്ടു, ഫോണില്‍ സ്വകാര്യവീഡിയോയും!

പാകിസ്താനുമായി പരമ്പര ഡിസംബറില്‍ ഇന്ത്യയില്‍ വെച്ച് നടത്താമെന്ന് ബി സി സി നേരത്തെ പറഞ്ഞിരുന്നു. പാകിസ്താനിലോ യു എ ഇയിലോ പരമ്പര വെക്കുന്നതില്‍ ഇന്ത്യന്‍ ബോര്‍ഡിന് താല്‍പര്യം ഇല്ല. പകരം കളി ഇന്ത്യയില്‍ വെച്ച് നടത്താം. ലാഭം പകുതി പകുതി രണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും - ഇതായിരുന്നു ബി സി സി ഐയുടെ പ്ലാന്‍.

shahid-afridi

ഇതിനോട് പ്രതികരിക്കവേ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാര്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞത് ഇക്കാര്യങ്ങള്‍ ബി സി സി ഐ രേഖാമൂലം ഉറപ്പുനല്‍കണം എന്നായിരുന്നു. പരമ്പരയുടെ ഘടനയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉറപ്പ് കിട്ടണം. - ഷഹരിയാര്‍ ഖാന്റെ ഈ അഭിപ്രായത്തിന് പിന്തുണ നല്‍കി ജിയോ ടി വിയോട് സംസാരിക്കുകയായിരുന്നു അഫ്രിദി.

പാകിസ്താന്റെ ട്വന്റി 20 ക്യാപ്റ്റനും സീനിയര്‍ കളിക്കാരനുമാണ് അഫ്രീദി. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും അഫ്രീദി വിരമിച്ചിരുന്നു. വിരമിക്കല്‍ തീരുമാനം ഓര്‍ത്ത് തനിക്ക് ദുഖമൊന്നും ഇല്ല എന്നും തീരുമാനം മാറ്റില്ല എന്നും അഫ്രീദി പറഞ്ഞു. ടീമിന് ഒരു ബാധ്യത ആകാന്‍ താനില്ല. കളി ആസ്വദിക്കുന്ന കാലത്തോളം ട്വന്റി 20യില്‍ കളിക്കും.

Story first published: Thursday, November 12, 2015, 12:12 [IST]
Other articles published on Nov 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+