Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റത്തിന് അന്നു തയ്യാറായിരുന്നു, പക്ഷെ... കോലി പറഞ്ഞത്, വെളിപ്പെടുത്തി പുതിയ ഹീറോ പൃഥ്വി

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു താരോദയത്തെ കൂടി ലഭിച്ചിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യദിനം തന്നെ സെഞ്ച്വറിയുമായി വരവറിയിച്ച അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. അരങ്ങേറ്റക്കാരന്റെ യാതൊരു പരിഭ്രമവുമില്ലാതെ അതിവേഗ ഇന്നിങ്‌സ് കളിച്ച പൃഥ്വി 134 റണ്‍സെടുത്തിരുന്നു.

ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ വിന്‍ഡീസിനെതിരേ തന്റെ ഊഴമെത്തിയപ്പോള്‍ പൃഥ്വി അതു ശരിക്കും മുതലെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരേ അരങ്ങേറാന്‍ താന്‍ അന്നു തയ്യാറെടുത്തിരുന്നതായി പൃഥ്വി പറയുന്നു.

ക്യാപ്റ്റന്‍റെയും കോച്ചിന്റെയും തീരുമാനം

ക്യാപ്റ്റന്‍റെയും കോച്ചിന്റെയും തീരുമാനം

തന്നെ പ്ലെയിങ് ഇവനില്‍ ഉള്‍പ്പെടുത്തണമോയെന്നത് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്ന് പൃഥ്വി വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ അന്നു കന്നി മല്‍സരം കളിക്കാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇവിടെ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അവസരം ലഭിച്ചത്. എങ്കിലും ഇംഗ്ലണ്ടിലെ അനുഭവം വളരെ മികച്ചതായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു

ക്യാപ്റ്റന്‍ പറഞ്ഞത്

ക്യാപ്റ്റന്‍ പറഞ്ഞത്

ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനൊപ്പമുണ്ടാവാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. ടീമില്‍ സീനിയറെന്നോ ജൂനിയറെന്നോ വേര്‍തിരിവ് ഇല്ലെന്നാണ് കോലി അന്നു തന്നോടു പറഞ്ഞത്. ഇത് തനിക്കു നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്കൊപ്പം ചെലവിടാന്‍ സാധിച്ചത് നല്ല അനുഭവമായിരുന്നു. ഇപ്പോള്‍ ടീമിലെ എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും പൃഥ്വി പറഞ്ഞു.

പരിഭ്രമമില്ലാതെ കളിച്ചു

പരിഭ്രമമില്ലാതെ കളിച്ചു

നേരത്തേ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിലെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ സാധിച്ചതാണ് വിന്‍ഡീസിനെതിരേ ആദ്യ ഇന്നിങ്‌സില്‍ ഒട്ടും പരിഭ്രമമില്ലാതെ കളിക്കാന്‍ തന്നെ സഹായിച്ചതെന്ന് പൃഥ്വി വെളിപ്പെടുത്തി.
ക്രീസിലെത്തിയപ്പോള്‍ ചെറിയൊരു സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ മികച്ച ചില ഷോട്ടുകള്‍ കളിക്കാനായതോടെ അത് ഇല്ലാതായി. ആദ്യ അന്താരാഷ്ട്രമാണ് കളിക്കുന്നത് എന്നൊന്നും ചിന്തിച്ചിരുന്നില്ല. കരിയറില മറ്റൊരു മല്‍സരം കളിക്കുന്നുവെന്ന ചിന്തയിലാണ് വിന്‍ഡീസിനെതിരേ കളിച്ചതെന്നും താരം പറയുന്നു.

പന്തിന് അനുസരിച്ച് ബാറ്റ് ചെയ്യും

പന്തിന് അനുസരിച്ച് ബാറ്റ് ചെയ്യും

ഓരോ പന്തിനും അര്‍ഹിക്കുന്ന പരിഗണന നല്‍കി ബാറ്റ് ചെയ്യുകയെന്നതാണ് തന്റെ ശൈലിയെന്ന് പൃഥ്വി പറയുന്നു. നല്ല പന്തുകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്നതോടൊപ്പം മോശം പന്തുകൡ റണ്‍സെടുക്കാന്‍ താന്‍ മടിക്കാറില്ലെന്നും താരം വ്യക്തമാക്കി.
കരിയറിലെ ആദ്യ മല്‍സരമാണെങ്കിലും പുതുതായൊന്നും പരീക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചതു പോലെ തന്നെയാണ് ഈ മല്‍സരത്തിലും ബാറ്റ് ചെയ്തതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 5, 2018, 11:07 [IST]
Other articles published on Oct 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+