Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗരവ് ഗാംഗുലിയുടെ വിവാദങ്ങളെക്കുറിച്ച് ഒരു പുസ്തകം

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ജീവിത കഥകളെക്കുറിച്ച് ഒരു പുസ്തകം. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നും ദാദ എന്നും ആരാധകര്‍ വിളിക്കുന്ന ഗാംഗുലിയുടെ സംഭവബഹുലമായ ക്രിക്കറ്റ് കരിയറാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. സൗരവ് ഗാംഗുലി - ക്രിക്കറ്റ്, ക്യാപ്റ്റന്‍ ആന്‍ഡ് കോണ്ട്രോവസി എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

ഗാംഗുലിയുടെ വലിയ ആരാധകനും ഡിജിറ്റല്‍ മാര്‍ക്കറ്റ് വിദഗ്ധനുമായ സത്പ്തര്‍ഷി സര്‍ക്കാറാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഗാംഗുലിയുടെ കുട്ടിക്കാലത്തെ കോച്ചായ അശോക് മുസ്താഫി, രാജു മുഖര്‍ജി, ഗോപാല്‍ ബസു തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. തിരക്കുകള്‍ കാരണം ഗാംഗുലിക്ക് ചടങ്ങിനെത്താനായില്ല.

ganguly.

സൗരവ് ഗാംഗുലി എന്ന മനുഷ്യനെക്കുറിച്ചും ഗാംഗുലി എന്ന ക്യാപ്റ്റനെക്കുറിച്ചുമുള്ള അന്വേഷണങ്ങളാണ് പുസ്തകത്തില്‍ നടക്കുന്നതെന്ന് എഴുത്തുകാരനായ സത്പ്തര്‍ഷി സര്‍ക്കാര്‍ പറഞ്ഞു. തനിക്ക് വി ലവ് സൗരവ് എന്നൊരു വെബ്‌സൈറ്റുണ്ടായിരുന്നു. അതില്‍ നിറയെ ഗാംഗുലിയെക്കുറിച്ചുള്ള കഥകളാണ്. അത് വായിച്ച ആളുകളാണ് ഇത്തരമൊരു പുസ്തകത്തെക്കുറിച്ചുള്ള ആശയം തന്നത്.

സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നീ ബാറ്റിംഗ് ത്രയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശകരായേക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ്ഗാംഗുലിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗ്രെഗ് ചാപ്പല്‍ വിവാദം അടക്കമുള്ള ഒരു പിടി സംഭവങ്ങളില്‍ നായകനായും പ്രതിനായകനായും ഇന്ത്യന്‍ ക്രിക്കറ്റിലെ സംഭവ ബഹുലമായ കരിയറായിരുന്നു ഗാംഗുലി കളിച്ചുതീര്‍ത്തത്.

Story first published: Tuesday, April 28, 2015, 16:28 [IST]
Other articles published on Apr 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+