For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആവനാഴിയിലെ ആയുധങ്ങള്‍ മതിയാകില്ല ആര്‍സിബിക്ക്.. ചെന്നൈയാണ്, ചെപ്പോക്കാണ്

By Jithin T P

ഐപിഎല്‍ 2025 ആവേശത്തോടെ പുരോഗമിക്കുകയാണ്. ഐപിഎല്ലില്‍ എന്നും ആവേശം തരുന്ന പോരാട്ടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) മത്സരം. ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്ന് മുംബൈ-ചെന്നൈ മത്സരത്തെയാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ബെംഗളൂരു-ചെന്നൈ പോരാട്ടവും എന്നും ആവേശം തീര്‍ക്കാറുണ്ട്.

മാര്‍ച്ച് 28 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തിന് മുന്നോടിയായി ആര്‍സിബിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍. മുന്‍കാല കണക്കുകളും ചെപ്പോക്കിലെ ചെന്നൈയുടെ വീര്യവും കണക്കിലെടുത്താണ് വാട്‌സന്റെ മുന്നറിയിപ്പ്.

rcb

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണായ 2008 ല്‍ വിജയിച്ചതിന് ശേഷം ആര്‍സിബിക്ക് ഒരിക്കല്‍ പോലും ചെപ്പോക്കില്‍ വെച്ച് ചെന്നൈയെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രജത് പട്ടീദര്‍ നയിക്കുന്ന ആര്‍സിബി ഈ ചരിത്രവും പേറിയാണ് നാളെ സിഎസ്‌കെയേ നേരിടാന്‍ പോകുന്നത്. ബൗളര്‍മാര്‍ക്ക്, പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സവിശേഷമായ പിച്ചുകള്‍ക്ക് പേരുകേട്ട ചെപ്പോക്ക് സിഎസ്‌കെയുടെ ശക്തികേന്ദ്രമാണ്.

സിഎസ്‌കെയെ നേരിടാന്‍ ആര്‍സിബി അവരുടെ ടീം ഘടനയില്‍ മാറ്റങ്ങള്‍ വരുത്തണം എന്നാണ് വാട്‌സണ്‍ പറയുന്നത്. 'ആര്‍സിബിക്ക് ചെപ്പോക്കിലേക്ക് പോകുന്നത് ഒരു വലിയ വെല്ലുവിളിയായിരിക്കും. പ്രത്യേകിച്ചും സിഎസ്‌കെയുടെ കൈവശമുള്ള ബൗളര്‍മാരുടെ ഗുണനിലവാരം കണക്കിലെടുക്കുമ്പോള്‍. ചെപ്പോക്ക് അവരുടെ ഒരു കോട്ടയാണ്,' ജിയോഹോട്ട്സ്റ്റാറില്‍ നടത്തിയ വിശകലനത്തില്‍ വാട്‌സണ്‍ അഭിപ്രായപ്പെട്ടു.

മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവരുള്‍പ്പെടെയുള്ള സിഎസ്‌കെയുടെ സ്പിന്നര്‍മാര്‍ ആര്‍സിബിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. ചെപ്പോക്കില്‍ മികവ് പുലര്‍ത്തുന്നതിനാണ് സിഎസ്‌കെയുടെ സജ്ജീകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അവരുടെ സ്പിന്‍ ത്രയങ്ങള്‍ പ്രധാനമാണെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു.

''ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് സ്പിന്നര്‍മാരെ നോക്കൂ. പ്രത്യേകിച്ച് നൂര്‍ അഹമ്മദ് മികച്ച അരങ്ങേറ്റം നടത്തി. വെറും 18 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി,' വാട്‌സണ്‍ പറഞ്ഞു. സിഎസ്‌കെയുടെ സ്പിന്‍ ഭീഷണിയെ മറികടക്കാനും ചരിത്രം തിരുത്തി എഴുതാനും ആര്‍സിബി ശ്രദ്ധാപൂര്‍വ്വം തന്ത്രങ്ങള്‍ മെനയേണ്ടതുണ്ട്.

Story first published: Thursday, March 27, 2025, 17:02 [IST]
Other articles published on Mar 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+