Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ജയം ആവര്‍ത്തിക്കാന്‍ കോലിയും കൂട്ടരും പഞ്ചാബിനെതിരെ

ജയം ആവര്‍ത്തിക്കാന്‍ കോലിയും കൂട്ടരും, ബാംഗ്ലൂർ പഞ്ചാബിനെതിരെ ഇറങ്ങുന്നു

ബെംഗളുരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വിക്കുശേഷം വിജയവഴിയിലേക്ക് തിരിച്ചുവന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ബുധനാഴ്ച രാത്രി 8 മണിക്ക് ബാംഗ്ലൂരിലാണ് മത്സരം. 10 മത്സരങ്ങളില്‍ നിന്നും 3 വിജയം മാത്രം സ്വന്തമായുള്ള ബാംഗ്ലൂരിന് ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കാതെ പ്ലേ ഓഫിലെത്താന്‍ കഴിയില്ല.

virat-aswin

തുടര്‍ച്ചയായ 6 മത്സരങ്ങള്‍ തോറ്റശേഷമാണ് ബാംഗ്ലൂര്‍ ആദ്യജയം സ്വന്തമാക്കിയത്. ഒടുവിലത്തെ രണ്ട് മത്സരങ്ങളും ടീം ജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍നിന്നും തിരിച്ചുകയറിയ ബാംഗ്ലൂരിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. 10 മത്സരങ്ങളില്‍നിന്നും ടീമിന് 6 പോയന്റ് മാത്രമാണുള്ളത്.

സീസണില്‍ മോശമല്ലാത്ത പ്രകടനം നടത്തുന്ന ടീമാണ് ആര്‍ അശ്വിന്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ്. 10 കളികളില്‍ നിന്നും 10 പോയന്റുള്ള ടീം അഞ്ചാം സ്ഥാനത്താണ്. പ്ലേ ഓഫിന് സാധ്യതയേറെയുള്ളതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ടീമിന് നിര്‍ണായകമായിരിക്കും. അവസാന മത്സരത്തില്‍ തോറ്റെങ്കിലും ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

ചെന്നൈയ്ക്കിതിരെ കളിക്കാതിരുന്ന എബി ഡിവില്ലിയേഴ്‌സ് പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയേക്കും. വിരാട് കോലി സെഞ്ച്വറിയടിച്ച് ഫോമില്‍ തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. മറ്റു കളിക്കാരില്‍ കാര്യമായ മാറ്റമില്ലാതെയാകും ബാംഗ്ലൂര്‍ പഞ്ചാബിനെതിരെ കളിക്കാനിറങ്ങുക. അശ്വിനും സംഘവും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ബാംഗ്ലൂരിനെതിരെയും അണിനിരത്തും. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുറ്റ ടീമാണ് പഞ്ചാബ്.

Story first published: Wednesday, April 24, 2019, 12:05 [IST]
Other articles published on Apr 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+