Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; മത്സരങ്ങള്‍ സൗജന്യമായി കാണാന്‍ സൈനികര്‍ക്ക് അവസരം

ബാംഗ്ലൂര്‍: സൈനികര്‍ക്കുള്ള ആദരമായി ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കുന്നു. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങളും സൗജന്യമായി കാണാന്‍ 60 സൈനികര്‍ക്കാണ് അവസരമുണ്ടാകുക. ഓരോ മത്സരങ്ങള്‍ക്കും 60 ടിക്കറ്റുവീതം സൈനികര്‍ക്ക് സൗജ്യന്യമായി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.

indianarmy

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഭാരതി സിമന്റ്‌സ് എന്നിവര്‍ ഓരോ മത്സരത്തിലും 20വീതം ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യും. ജവാന്മാര്‍ നമ്മുടെ ദേശീയ നായകരാണ്, ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഏഴ് ഹോം മത്സരങ്ങള്‍ക്കും ജവാന്മാരെ പ്രത്യേകമായി ക്ഷണിക്കുമെന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

നേരത്തെ പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. 20 കോടി രൂപ സൈനികരുടെ ക്ഷേമത്തിനായി ബിസിസിഐ സംഭാവന നല്‍കുകയും ചെയ്തു. സൈനികര്‍ക്കുള്ള ആദരമായി ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ സൈനിക തൊപ്പി ധരിച്ചും കളിക്കിറങ്ങിയിരുന്നു.

Story first published: Thursday, March 28, 2019, 11:56 [IST]
Other articles published on Mar 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+