ചെന്നൈയും ഹൈദരാബാദും തോറ്റു, ബാംഗ്ലൂരിന് പ്രതീക്ഷ
ബാംഗ്ലൂര്‍: ഐ പി എല്‍ ഏഴാം സീസണിന്റെ അവസാന നാലിലെത്താന്‍ അഞ്ച് ടീമുകള്‍ തമ്മില്‍ കടുത്ത മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമുകളാണ് നാലാം സ്ഥാനം പിടിക്കാന്‍ വേണ്ടി രംഗത്തുള്ളത്. പഞ്ചാബ്, ചെന്നൈ ടീമുകള്‍ ആവസാന നാല് ഉറപ്പിച്ചു കഴിഞ്ഞു. രാജസ്ഥാനാണ് സുരക്ഷിതമായ മറ്റൊരു ടീം.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ദിനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഹൈദരാബാദ് സണ്‍ റൈസേഴ്‌സും തോല്‍വിയോടെ തുടങ്ങി. ചെന്നൈ ബദ്ധ ശത്രുക്കളായ ബാംഗ്ലൂരിനോട് തോറ്റപ്പോള്‍ ഹൈദരാബാദിനെ കീഴടക്കിയത് കൊല്‍ക്കത്തയാണ്.
പഞ്ചാബിനും ചെന്നൈയ്ക്കും 16 പോയിന്റുകള്‍ വീതമുണ്ട്. രാജസ്ഥാന്‍ 14, കൊല്‍ക്കത്ത 12, ബാംഗ്ലൂര്‍ 10 എന്നിവയാണ് പിന്നിലുള്ള മറ്റ് മൂന്ന് ടീമുകളുടെ നില. ദില്ലി, മുംബൈ ടീമുകള്‍ തത്വത്തില്‍ ഐ പി എല്ലില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.

പത്താന്‍ ഒരു കളി ജയിപ്പിച്ചു
39 റണ്‍സോടെ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ച യൂസഫ് പത്താന്‍. ഈ ഐ പി എല്ലില്‍ യൂസഫ് മോശം ഫോമിലായിരുന്നു.

റെയ്‌ന മാത്രം
ഓപ്പണര്‍മാരായ സ്മിത്തും മക്കുല്ലവും പരാജയപ്പെട്ട കളിയില്‍ 62 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയ്ക്ക് തുണയായത്.

കോലീ നിന്റെ വിക്കറ്റ്
27 റണ്‍സെടുത്ത കോലിയെ സ്റ്റംബ് ചെയ്ത് പുറത്താക്കുന്ന ചെന്നൈ ക്യാപ്റ്റന്‍ ധോണി

മാരക ഫോമില്‍ ഉത്തപ്പ
ഈ സീസണില്‍ കൊല്‍ക്കത്തയുടെ വിജയങ്ങള്‍ റോബിന്‍ ഉത്തപ്പയെ ചുറ്റിപ്പറ്റിയാണ്. 40 റണ്‍സെടുത്ത ഉത്തപ്പ

പാഴായ ഷോട്ട്
കൊല്‍ക്കത്തയ്‌ക്കെതിരെ ഡേവിഡ് വാര്‍ണറുടെ ഒരു ഷോട്ട്. കളിയില്‍ വാര്‍ണറുടെ ഹൈദരാബാദ് തോറ്റു

ഫിഞ്ച് പോയി
ഹൈദരാബാദ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കിയ കൊല്‍ക്കത്തയുടെ ആഹ്ലാദം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications