വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ശങ്കറിനെ എങ്ങനെ ഗോള്‍ഡന്‍ ഡെക്കാക്കി? തന്ത്രം ഉപദേശിച്ചത് കോലിയും എബിഡിയും- ചഹല്‍

കളിയില്‍ ചഹല്‍ മൂന്നു വിക്കറ്റുകളെടുത്തിരുന്നു

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ശേഷം ത്രസിപ്പിക്കുന്ന വിജയം നേടിയതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 10 റണ്‍സിന്റെ അപ്രതീക്ഷിത വിജയമാണ് വിരാട് കോലിയുടെ ടീം സ്വന്തമാക്കിയത്. 32 റണ്‍സിനിടെ ഹൈദരാബാദിന്റെ എട്ടു വിക്കറ്റുകള്‍ കടപുഴക്കിയാണ് ആര്‍സിബി ജയത്തിലേക്കു പൊരുതിക്കയറിയത്.

IPL: മലിങ്കയുടെ നോ ബോള്‍ മുതല്‍ ധോണി കുപിതനായി ഗ്രൗണ്ടിലിറങ്ങിയത് വരെ! അംപയറിങ് പിഴവുകള്‍IPL: മലിങ്കയുടെ നോ ബോള്‍ മുതല്‍ ധോണി കുപിതനായി ഗ്രൗണ്ടിലിറങ്ങിയത് വരെ! അംപയറിങ് പിഴവുകള്‍

IPL 2020: കിരീടം കെകെആര്‍ അങ്ങെടുക്കും! മറ്റാരും സ്വപ്‌നം കാണേണ്ട, കാരണം ചൂണ്ടിക്കാട്ടി വോന്‍IPL 2020: കിരീടം കെകെആര്‍ അങ്ങെടുക്കും! മറ്റാരും സ്വപ്‌നം കാണേണ്ട, കാരണം ചൂണ്ടിക്കാട്ടി വോന്‍

യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു ആര്‍സിബിയുടെ വിജയശില്‍പ്പി. മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ജോണി ബെയര്‍സ്‌റ്റോയെയും പുതുതായെത്തിയ വിജയ് ശങ്കറിനെയും അടുത്തടുത്ത പന്തുകളില്‍ ചഹല്‍ പുറത്താക്കിയതാണ് കളിയില്‍ വഴിത്തിരിവായത്. ക്യാപ്റ്റന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും നിര്‍ദേശിച്ച തന്ത്രമാണ് ശങ്കറിനെ ആദ്യപന്തില്‍ പുറത്താക്കാന്‍ തന്നെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചഹല്‍.

ഗൂഗ്ലി മതിയെന്നു കോലിയും എബിഡിയും

ഗൂഗ്ലി മതിയെന്നു കോലിയും എബിഡിയും

മനീഷ് പാണ്ഡെയ്‌ക്കെതിരേ ഓഫ് സ്റ്റംപിന് പുറത്തായിരുന്നു താന്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. അതിന് അനുസരിച്ചുള്ള ഫീല്‍ഡിങ് ക്രമീകരണവുമായിരുന്നു നടത്തിയത്. എന്നാല്‍ പിന്നീട് സ്റ്റംപ് ലക്ഷ്യമാക്കി ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ലെഗ് സൈഡിലൂടെ ഷോട്ട് കളിക്കുക ബുദ്ധിമുട്ടായതായിരുന്നു കാരണം. ബെയര്‍സ്‌റ്റോയ്‌ക്കെതിരേ ലെഗിനു പുറത്തായിരുന്നു പന്തെറിഞ്ഞത്. ഇത് അദ്ദേഹത്തിന് ബാറ്റിങ് ദുഷ്‌കരമാക്കി.
വിജയ് ശങ്കര്‍ ക്രീസിലെത്തിയപ്പോള്‍ വിരാടും എബിഡിയും പറഞ്ഞത് ഗൂഗ്ലിയെറിയാന്‍ ആയിരുന്നു. അത് ഫലം കാണുകയും ചെയ്തു. ഈര്‍പ്പമില്ലെന്നു ഉറപ്പ് വരുത്താന്‍ കുറച്ച് മണ്ണ് കൈയിയിലാക്കുകയും ചെയ്തതായി ചഹല്‍ വിശദമാക്കി.

സ്റ്റംപ് ടു സ്റ്റംപ് ബൗളിങ്

സ്റ്റംപ് ടു സ്റ്റംപ് ബൗളിങ്

കളിയില്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്തു കഴിഞ്ഞപ്പോഴാണ് സ്റ്റംപ് ടു സ്റ്റംപ് ബൗള്‍ ചെയ്യുന്നതാണ് നന്നാവുകയെന്ന് തിരിച്ചറിഞ്ഞത്. ഇതേ രീതിയില്‍ തന്നെ തുടര്‍ന്നു ബൗള്‍ ചെയ്യുകയും ചെയ്തു.
ഒരു ഘട്ടത്തില്‍ ഹൈദരാബാദ് മികച്ച ബാറ്റിങായിരുന്നു കാഴ്ച വച്ചു കൊണ്ടിരുന്നത്. അപ്പോള്‍ ഞാന്‍ ചില പന്തുകള്‍ ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന തരത്തില്‍ പരീക്ഷിക്കുകയും ഇത് അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുകയും ചെയ്തതായും ചഹല്‍ കൂട്ടിച്ചേര്‍ത്തു.

ചഹലിന്റെ സൂപ്പര്‍ ഓവര്‍

ചഹലിന്റെ സൂപ്പര്‍ ഓവര്‍

163 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരു ഘട്ടത്തില്‍ രണ്ടിന് 120 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ ചഹലെറിഞ്ഞ 16ാം ഓവര്‍ കളിയുടെ ഗതി തന്നെ മാറ്റി. 61 റണ്‍സുമായി മുന്നേറിയ ഇംഗ്ലണ്ട് താരം ബെയര്‍സ്‌റ്റോയെ രണ്ടാമത്തെ പന്തില്‍ ചഹല്‍ ബൗള്‍ഡാക്കി.
വിജയ് ശങ്കറായിരുന്നു തുടര്‍ന്നു ക്രീസിലെത്തിയത്. ആദ്യ പന്തില്‍ തന്നെ ഡ്രൈവിനു ശ്രമിച്ച ശങ്കറിനു പിഴച്ചു. ബാറ്റിനും പാഡിനുമിടയിലൂടെ ചഹലിന്റെ ഗൂഗ്ലി സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു. രണ്ടിന് 121 റണ്‍സെന്ന നിലയില്‍ നിന്നാണ് ഹൈദരാബാദ് രണ്ടു പന്ത് ബാക്കിനില്‍ക്കെ 153ന് പുറത്തായത്.
നാലോവറില്‍ 18 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത ചഹലാണ് മാന്‍ ഓഫ് ദി മാച്ച്. നവദീപ് സെയ്‌നിയും ശിവം ദുബെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Tuesday, September 22, 2020, 9:33 [IST]
Other articles published on Sep 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X