വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കിടിലന്‍ കൂട്ടുകെട്ടുകള്‍- ആദ്യ രണ്ടു സ്ഥാനവും കോലി- എബിഡി സഖ്യത്തിന്

മികച്ച അഞ്ച് കൂട്ടുകെട്ടുകളില്‍ മൂന്നിലും കോലി പങ്കാളിയായി

ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫോര്‍മാറ്റ് ടി20 തന്നെയാണെന്നു സംശയമില്ലാതെ തന്നെ പറയാം. വെടിക്കെട്ട് ഇന്നങ്‌സുകള്‍ക്കും വമ്പന്‍ സ്‌കോറുകള്‍ക്കുമൊന്നും ഈ ഫോര്‍മാറ്റില്‍ ഒട്ടും പഞ്ഞമുണ്ടാവാറില്ല. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലേക്കു വന്നാലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. കൂട്ടുകെട്ടുകള്‍ക്കു വലിയ പ്രാധാന്യമാണ് ടി20യിലുള്ളത്. മല്‍സരവിധി നിര്‍ണയിക്കുന്നതില്‍ കൂട്ടുകെട്ട് വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്നു കാണാം.

ഐപിഎല്ലിലെ ഇതുവരെയുള്ള മികച്ച അഞ്ചു ബാറ്റിങ് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം. ഇവയില്‍ മൂന്നിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സാന്നിധ്യമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

കോലി- എബിഡി (229 റണ്‍സ്, ഐപിഎല്‍ 2016)

കോലി- എബിഡി (229 റണ്‍സ്, ഐപിഎല്‍ 2016)

2016ലെ ഐപിഎല്ലിലായിരുന്നു ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മിക്ച കൂട്ടുകെട്ട് ക്രിക്കറ്റ് ആസ്വാദര്‍ കണ്ടത്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും ചേര്‍ന്നായിരുന്നു റെക്കോര്‍ഡ് കുറിച്ചത്. ഇപ്പോള്‍ ഐപിഎല്ലില്‍ ഇല്ലാത്ത ഗുജറാത്ത് ലയണ്‍സിനെതിരേയാണ് ഈ ജോടി 229 റണ്‍സ് വാരിക്കൂട്ടിയത്.
ക്രിസ് ഗെയ്‌ലും കോലിയുമായിരുന്നു ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്തത്. ടീം സ്‌കോര്‍ 19ല്‍ നില്‍ക്കെ ഗെയ്‌ലിനെ നഷ്ടമായ ശേഷമായരുന്നു കോലി- എബിഡി സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. ഇതോടെ ആര്‍സിബിയുടെ കളി തന്നെ മാറി. ഗുജറാത്ത് ബൗളര്‍മാര്‍ക്കെതിരേ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച ഇരുവരും അതിവേഗം റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 229 റണ്‍സാണ് കോലിയും എബിഡിയും ചേര്‍ന്നു നേടിയത്. എബിഡി അന്നു 52 പന്തില്‍ 129 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ കോലി 55 പന്തില്‍ 109 റണ്‍സും നേടിയിരുന്നു. ഇവരുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മൂന്നു വിക്കറ്റിന് 248 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ലയണ്‍സ് വെറും 104 റണ്ണിന് പുറത്താവുകയും ചെയ്തു.

കോലി- എബിഡി (215 റണ്‍സ്, ഐപിഎല്‍ 2015)

കോലി- എബിഡി (215 റണ്‍സ്, ഐപിഎല്‍ 2015)

ടൂര്‍ണമെന്റിലെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടിനുള്ള റെക്കോര്‍ഡും കോലി- എബിഡി സഖ്യത്തിന്റെ പേരില്‍ത്തന്നെയാണ്. 2015ലെ ഐപിഎല്ലിലായിരുന്നു ഇത്. മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു സൂപ്പര്‍ ജോടിയുടെ സൂപ്പര്‍ പ്രകടനം.
ഇത്തവണയും ആര്‍സിബിക്കു ക്രിസ് ഗെയ്‌ലിനെ ആര്‍സിബിക്കു തുടക്കത്തില്‍ നഷ്ടമായി. ടീം സ്‌കോര്‍ 20ല്‍ വച്ച് ഗെയ്ല്‍ ക്രീസ് വിട്ടിരുന്നു.
തുടര്‍ന്നാണ് കോലിയും എബിഡിയും ക്രീസില്‍ ഒന്നിച്ചത്. 215 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇരുവരും ആര്‍സിബിയെ കരകയറ്റി. എബിഡി 59 പന്തില്‍ പുറത്താവാതെ 133 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ കോലി 50 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒരു വിക്കറ്റിന് 235 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ മുംബൈയ്ക്കു ഏഴു വിക്കറ്റിന് 196 റണ്‍സാണ് നേടാനായത്.

ഗില്‍ക്രിസ്റ്റ്- മാര്‍ഷ് (206 റണ്‍സ്, ഐപിഎല്‍ 2011)

ഗില്‍ക്രിസ്റ്റ്- മാര്‍ഷ് (206 റണ്‍സ്, ഐപിഎല്‍ 2011)

ഐപിഎല്ലിലെ മികച്ച മൂന്നാമത്തെ ബാറ്റിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ താരങ്ങളായിരുന്ന ആദം ഗില്‍ക്രിസ്റ്റ്- ഷോണ്‍ മാര്‍ഷ് സഖ്യത്തിന് അവകാശപ്പെട്ടതാണ്. 2011ലെ ഐപിഎല്ലിലായിരുന്നു ആര്‍സിബിക്കായി പഞ്ചാബിനു വേണ്ടി ഈ ജോടി 206 റണ്‍സ് നേടിയത്.
ഓപ്പണര്‍ പോള്‍ വാല്‍ത്താട്ടിയെ പഞ്ചാബിന് തുടക്കത്തില്‍ നഷ്ടമായിരുന്നു. തുടര്‍ന്നാണ് ഗില്‍ക്രിസ്റ്റിന് കൂട്ടായി നാട്ടുകാരനായ മാര്‍ഷെത്തിയത്. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഈ സഖ്യം റണ്‍സ് വാരിക്കൂട്ടി. ഒമ്പത് സിക്‌സറുകളടക്കം ഗില്ലി 55 പന്തില്‍ 109 റണ്‍സ് അടിച്ചെടുത്തു. മാര്‍ഷ് 49 പന്തില്‍ പുറത്താവാതെ 79 റണ്‍സ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു വിക്കറ്റിന് 232 റണ്‍സെടുത്തപ്പോള്‍ ആര്‍സിബിയുടെ മറുപടി വെറും 121 റണ്‍സില്‍ അവസാനിച്ചു.

കോലി-ഗെയ്ല്‍ (204 റണ്‍സ്, ഐപിഎല്‍ 2012)

കോലി-ഗെയ്ല്‍ (204 റണ്‍സ്, ഐപിഎല്‍ 2012)

മികച്ച ബാറ്റിങ് കൂട്ടുകെട്ടുകളില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് ആര്‍സിബിയുടെ വിരാട് കോലി- ക്രിസ് ഗെയ്ല്‍ സഖ്യമാണ്. 2012ലെ ഐപിഎല്ലില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 204 റണ്‍സായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നു എതിരാളികള്‍.
ടോസ് ലഭിച്ച ഡല്‍ഹി ആര്‍സിബിയെ ബാറ്റിങിന് അയക്കുകയായിരുന്നു. തിലകരത്‌നെ ദില്‍ഷനെ (10) ആര്‍സിബി തുടത്തില്‍ നഷ്ടമായി. എന്നാല്‍ ഗെയ്‌ലിനും കോലിയും ചേര്‍ന്ന് ഡല്‍ഹി ബൗളിങ് നിരയെ കശാപ്പ് ചെയ്തു. ഇന്നിങ്‌സ് അവസാനിക്കുന്നതു വരെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 204 റണ്‍സ് നേടി. ഗെയ്ല്‍ 62 പന്തില്‍ 13 സിക്‌സറും ഏഴു ബൗണ്ടറികളുമടക്കം പുറത്താനാതെ 128 റണ്‍സ് നേടി. കോലിയാവട്ടെ 53 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 73 റണ്‍സും അടിച്ചെടുത്തു.
നിശ്ചിത ഓവറില്‍ ആര്‍സിബി ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. ഡല്‍ഹിക്കു ഒമ്പത് വിക്കറ്റിന് 194 റണ്‍സെടുക്കാനേ ആയുള്ളൂ.

വാര്‍ണര്‍- ഓജ (189 റണ്‍സ്, ഐപിഎല്‍ 2012)

വാര്‍ണര്‍- ഓജ (189 റണ്‍സ്, ഐപിഎല്‍ 2012)

മികച്ച കൂട്ടുകെട്ടുകളില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഡേവിഡ് വാര്‍ണര്‍- നമാന്‍ ഓജ സഖ്യമാണ്. 2012ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ഹൈദരാബാദില്‍ നടന്ന കളിയിലാണ് ഈ സഖ്യം രണ്ടാം വിക്കറ്റില്‍ 189 റണ്‍സ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 187 റണ്‍സ് നേടിയിരുന്നു. മറുപടിയിയില്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ പന്തില്‍ തന്നെ വീരേന്ദര്‍ സെവാഗിനെ (4) ഡല്‍ഹിക്കു നഷ്ടമായി.
എന്നാല്‍ വാര്‍ണറും വിക്കറ്റ് കീപ്പര്‍ കൂടിയായ ഓജയും ക്രീസില്‍ ഒന്നിച്ചതോടെ ഡല്‍ഹി കളിയിലേക്കു തിരികെ വന്നു. വാര്‍ണര്‍ പതിവു ശൈലിയില്‍ ആക്രമിച്ചു കളിച്ചപ്പോള്‍ ഓജ ലൂസ് ബോളുകള്‍ മുതലെടുത്ത് മികച്ച ഷോട്ടുകള്‍ പായിച്ച് പിന്തുണ നല്‍കുകയായിരുന്നു. വാര്‍ണറും- ഓജയും അപരാജിതമായ രണ്ടാം വിക്കറ്റില്‍ നേടിയ 189 റണ്‍സ് 16.4 ഓവറില്‍ ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. വാര്‍ണര്‍ 54 പന്തില്‍ 10 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 109 റണ്‍സെടുത്തപ്പോള്‍ ഓജ 46 പന്തില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം 64 റണ്‍സും നേടി.

Story first published: Saturday, August 8, 2020, 12:21 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X