വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി പോലും ഞെട്ടിപ്പോവും! മലക്കംമറിഞ്ഞ് വായുവില്‍ അസ്ഹറിന്റെ സ്റ്റംപിങ്- വീഡിയോ വൈറല്‍

പുതിയ സീസണില്‍ ആര്‍സിബിക്കു വേണ്ടിയാണ് താരം കൡക്കുന്നത്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം അരങ്ങേറാന്‍ തയ്യാറെടുക്കുന്ന കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വിക്കറ്റ് കീപ്പിങും താന്‍ ഹീറോയാണെന്നു തെളിയിച്ചിരിക്കുകയാണ്. നേരത്തേ ചില വെടിക്കെട്ട് ബാറ്റിങിലൂടെയായിരുന്നു അസ്ഹറിന്റെ പ്രതിഭ ലോകമറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ താന്‍ സാക്ഷാല്‍ എംഎസ് ധോണിയെപ്പോലും കവച്ചുവയ്ക്കുന്ന മാജിക്കല്‍ സ്റ്റംപിങിലൂടെ വാര്‍ത്തകളില്‍ നിറയുകയാണ്.

ബാറ്റ്‌സ്മാനായി മാത്രമല്ല ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറായും ആര്‍സിബിക്കു തന്നെ പരീക്ഷിക്കാമെന്ന ഉറപ്പ് കൂടിയാണ് അസ്ഹര്‍ നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു ഈ കാസര്‍കോഡുകാരനെ ആര്‍സിബി തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്.

പ്രസിഡന്റ്‌സ് ടി20 കപ്പ്

പ്രസിഡന്റ്‌സ് ടി20 കപ്പ്

കേരളത്തില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പിലായിരുന്നു അസ്ഹറിന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്റ്റംപിങ് റണ്ണൗട്ട്. ടൂര്‍ണമെന്റിലെ ടീമുകളിലൊന്നായ കെസിഎ ഈഗിള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് താരം. ഈഗിള്‍സും കെസിഎ ടസ്‌കേഴ്‌സും തമ്മിലുള്ള കളിയിലായിരുന്നു കെ ശ്രീനാഥിനെ അസ്ഹര്‍ അവിശ്വസനീയമാം വിധം റണ്ണൗട്ടാക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

അസ്ഹറിന്റെ മിടുക്ക്

അസ്ഹറിന്റെ മിടുക്ക്

അസ്ഹറിന്റെ മിടുക്ക് കൊണ്ടു മാത്രമാണ് ഈഗിള്‍സിന് റണ്ണൗട്ടിലൂടെ വിക്കറ്റ് ലഭിച്ചത്. കാരണം ത്രോ അത്ര മികച്ചതായിരുന്നില്ല. സ്‌ട്രൈക്ക് നേരിട്ട ശ്രീനാഥ് കവേര്‍സിലേക്കു ഷോട്ട് കളിച്ച ശേഷം സിംഗിളിനായി ശ്രമിക്കുകയായിരുന്നു. പാതിയോളം ഓടിയ ശേഷം അപകടം മനസ്സിലാക്കി ശ്രീനാഥ് തിരികെ ക്രീസിലേക്കു ഓടി. ഇതിനിടെയാണ് കവര്‍ ഫീല്‍ഡറായ റബിന്‍ കൃഷ്ണന്‍ ബോള്‍ ത്രോ ചെയ്യുന്നത്. വിക്കറ്റിനു പിന്നിലായിരുന്ന അസ്ഹര്‍ പെട്ടെന്ന് സ്റ്റംപിന് മുന്നിലേക്ക് ഡൈവ് ചെയ്തു. ഇല്ലായിരുന്നെങ്കില്‍ റണ്ണൗട്ടിനുള്ള ഒരു സാധ്യതയും അവിടെയില്ല.
ഡൈവ് ചെയ്ത് ഇടതുകൈയില്‍ ബോള്‍ പിടിച്ചെടുത്ത അസ്ഹര്‍ മലക്കം മറിഞ്ഞു. ഇതിനിടെ വായുവില്‍ വച്ച് തന്നെ ഇടംകൈകൊണ്ട് ബെയ്ല്‍സ് തെറിപ്പിക്കുകയുമായിരുന്നു. ബാറ്റ്‌സ്മാന്‍ ഡൈവ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അംപയര്‍ക്ക് ഔട്ട് വിളിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടിയും വന്നില്ല. വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ബാറ്റിങിലും അസ്ഹര്‍ ഈ മല്‍സരത്തില്‍ തിളങ്ങി. 43 ബോളില്‍ 69 റണ്‍സാണ് താരം അടിച്ചെടുത്തത്.

മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ച്വറി

മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ച്വറി

ഈ വര്‍ഷമാദ്യം നടന്ന മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരായ കളിയില്‍ കേരളത്തിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷം നേടിയ വെടിക്കെട്ട് സെഞ്ച്വറിയിലൂടെയാണ് അസ്ഹര്‍ താരപദവിയിലേക്കുയര്‍ന്നത്. ഐപിഎല്ലില്‍ ആര്‍സിബിയിലേക്കു താരത്തിനു ക്ഷണം ലഭിക്കാനുള്ള പ്രധാന കാരണവും ഈ ഇന്നിങ്‌സായിരുന്നു. വെറു 52 ബോളില്‍ 137 റണ്‍സാണ് അസ്ഹര്‍ വാരിക്കൂട്ടിയത്. ഇതോടെ പല റെക്കോര്‍ഡുകളും താരം തിരുത്തുകയും ചെയ്തിരുന്നു.

Story first published: Tuesday, March 16, 2021, 17:04 [IST]
Other articles published on Mar 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X