വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'മലയാളി പൊളിയാഡാ'- ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആദ്യ അഞ്ചിലേക്ക് ഉയര്‍ന്ന് ദേവ്ദത്ത്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ശ്രദ്ധേയ പ്രകടനം കൊണ്ട് കൈയടി നേടുകയാണ് ആര്‍സിബിയുടെ മലയാളി യുവതാരം ദേവ്ദത്ത് പടിക്കല്‍. പ്രായത്തിലുമപ്പുറമുള്ള പക്വതയാര്‍ന്ന ബാറ്റിങ്ങുകൊണ്ട് ദേവ്ദത്ത് സീസണിലെ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ ആദ്യ അഞ്ചിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 12 മത്സരത്തില്‍ നിന്ന് 417 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്. 34.75 ആണ് ശരാശരി. നാല് അര്‍ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് 45 ഫോറും എട്ട് സിക്‌സും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. പ്രഥമ ഐപിഎല്‍ സീസണില്‍ത്തന്നെ ഇത്തരമൊരു മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ വരുന്ന സീസണിലും തിളങ്ങാനായാല്‍ ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളിയെത്താനും വൈകാനിടയില്ല. മുംബൈക്കെതിരായ മത്സരത്തില്‍ ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് ദേവ്ദത്താണ്.

IPL 2020- Devdutt Padikkal enters top 5 in Orange Cap tally | Oneindia Malayalam

45 പന്തില്‍ 12 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. എന്നാല്‍ ദേവ്ദത്തിനൊപ്പം സഹതാരങ്ങള്‍ക്ക് ഉയരാന്‍ സാധിക്കാതെ വന്നതോടെ 164 എന്ന ശരാശരി സ്‌കോറിലേക്ക് ആര്‍സിബി ഒതുങ്ങുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പ്രഥമ സീസണില്‍ നാല് അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ്. 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി ശിഖര്‍ ധവാനും 2015ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി ശ്രേയസ് അയ്യരും നാല് അര്‍ധ സെഞ്ച്വറി നേടിയ ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാണ് ദേവ്ദത്ത്. ആര്‍സിബിക്ക് ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ഈ നേട്ടത്തില്‍ പുതിയ റെക്കോഡ് കുറിക്കാന്‍ ദേവ്ദത്തിന് സാധിച്ചേക്കും.

devduttpadikkal

നിലവിലെ പോയിന്റ് പട്ടിക പ്രകാരം 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ആര്‍സിബിയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കവെ പ്ലേ ഓഫില്‍ കടക്കാന്‍ രണ്ടിലും വിജയിക്കേണ്ട അവസ്ഥയാണ് നിലവില്‍ ആര്‍സിബിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ആര്‍സിബിയുടെ അടുത്ത എതിരാളികള്‍.മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് 12 മത്സരത്തില്‍ നിന്ന് 14 പോയിന്റും നാലാം സ്ഥാനത്തുള്ള പഞ്ചാബിന് 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള കെകെആറിനും 12 പോയിന്റുണ്ട്.എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. അവസാന രണ്ട് മത്സരങ്ങള്‍ മിക്ക ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. മുംബൈ ഒഴികെ മറ്റൊരു ടീമിന്റെയും പ്ലേ ഓഫ് സ്ഥാനം ഉറപ്പായിട്ടില്ല. അതിനാല്‍ത്തന്നെ ഇനിയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമാകും.

Story first published: Thursday, October 29, 2020, 14:24 [IST]
Other articles published on Oct 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X