വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യം ലോഗോ മാറ്റി, ഇപ്പോള്‍ ജേഴ്‌സിയും — പടപ്പുറപ്പാടിന് ആര്‍സിബി

ബെംഗളൂരു: രാവിലെ ലോഗോ മാറ്റി. വൈകുന്നേരം ജേഴ്‌സിയും. പ്രണയദിനത്തില്‍ ആരാധകര്‍ക്ക് 'തവണകളായി' സര്‍പ്രൈസുകള്‍ നല്‍കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഏപ്രിലില്‍ ആരംഭിക്കുന്ന സീസണിലേക്ക് മാനേജ്‌മെന്റ് തയ്യാറാക്കിയ പുത്തന്‍ ജേഴ്‌സി ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി ട്വിറ്ററില്‍ വെളിപ്പെടുത്തി. പുതിയ ലോഗോയും പുതിയ സ്‌പോണ്‍സറും ഇടംപിടിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ജേഴ്‌സിയില്‍ വിപ്ലവം കുറിക്കുന്ന മാറ്റങ്ങളൊന്നുമില്ല.

ആദ്യം ലോഗോ മാറ്റി, ഇപ്പോള്‍ ജേഴ്‌സിയും — പടപ്പുറപ്പാടിന് ആര്‍സിബി

പുതിയ സീസണില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന സ്‌പോണ്‍സര്‍. ജേഴ്‌സിയിലും ഇതു കാണാം. മുന്‍പ്, ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനെയും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു. എന്തായാലും പുതിയ സീസണില്‍ വലിയ പ്രതീക്ഷകളുണ്ട് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിക്ക്.

ആദ്യം ലോഗോ മാറ്റി, ഇപ്പോള്‍ ജേഴ്‌സിയും — പടപ്പുറപ്പാടിന് ആര്‍സിബി

പുതിയ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴിയും താരലേലം വഴിയും ടീം ഘടന ഏറെക്കുറെ പൊളിച്ചെഴുതി. നിലവില്‍ 21 പേരാണ് സ്‌ക്വാഡിലുള്ളത്. എട്ടു വിദേശതാരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇക്കഴിഞ്ഞ താരലേലത്തില്‍ എട്ടു താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പണമെറിഞ്ഞ് പിടിച്ചത്. ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഇസുരു ഉഡാന, ജോഷുവ ഫിലിപ്പ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പവന്‍ ദേശ്പാണ്ഡെ, ഷഹബാസ് അഹമ്മദ് എന്നിവര്‍ പുതിയ സീസണില്‍ ആര്‍സിബിയുടെ കുപ്പായമണിയും. 17 കോടി രൂപയ്ക്ക് മാനേജ്‌മെന്റ് നിലനിര്‍ത്തിയ നായകന്‍ വിരാട് കോലിയാണ് ടീമിലെ ഏറ്റവും വിലയേറിയ താരം.

ആദ്യം ലോഗോ മാറ്റി, ഇപ്പോള്‍ ജേഴ്‌സിയും — പടപ്പുറപ്പാടിന് ആര്‍സിബി

ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സ് (11 കോടി രൂപ), ക്രിസ് മോറിസ് (10 കോടി രൂപ), യുസ്‌വേന്ദ്ര ചാഹല്‍ (6 കോടി രൂപ), ശിവം ദൂബെ (5 കോടി രൂപ), ആരോണ്‍ ഫിഞ്ച് (4.40 കോടി രൂപ), ഉമേഷ് യാദവ് (4.20 കോടി രൂപ), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (4 കോടി രൂപ) എന്നിവരാണ് സംഘത്തിലെ മറ്റു കോടിപതികള്‍. ആര്‍സിബിയുടെ പൂര്‍ണ സ്‌ക്വാഡ് ചുവടെ കാണാം.

വിരാട് കോലി, എബി ഡിവില്ലേഴ്‌സ്, ക്രിസ് മോറിസ്, യുസ്‌വേന്ദ്ര ചാഹല്‍, ശിവം ദൂബെ, ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ഡെയ്ല്‍ സ്റ്റെയ്ന്‍, മോയിന്‍ അലി, പാര്‍ത്ഥിവ് പട്ടേല്‍, പവന്‍ നേഗി, ഗുര്‍കീറത് മന്‍ സിങ്, ഇസുരു ഉഡാന, ദേവ്ദത്ത് പടിക്കല്‍, ജോഷുവ ഫിലിപ്പ്, പവന്‍ ദേശ്പാണ്ഡെ, ഷഹബാസ് അഹമ്മദ്.

Story first published: Friday, February 14, 2020, 17:49 [IST]
Other articles published on Feb 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X