വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അടുത്ത യുവരാജ്! മൂന്നു ഫോര്‍മാറ്റിലും അരങ്ങേറ്റത്തില്‍ ഫിഫ്റ്റി- ദേവ്ദത്തിന് പ്രശംസ

ആര്‍സിബിക്കു വേണ്ടി 56 റണ്‍സ് താരം അടിച്ചെടുത്തിരുന്നു

ദുബായ്: ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി കസറിയ റോയല്‍ ചാലഞ്ചേഴ്‌സ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹം. ട്വിറ്ററിലൂടെ നിരവധി പേരാണ് ആര്‍സിബി താരത്തെ പ്രശംസ കൊണ്ടു മൂടിയത് ദേവ്ദത്തിന്റെ ബാറ്റിങ് ശൈലിയെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടായിരുന്നു പലരും ഉപമിച്ചത്.

IPL 2020 : Is Devdutt Padikkal The New Yuvraj Singh? | Oneindia Malayalam
1

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ആര്‍സിബിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത 18കാരന്‍ 42 പന്തില്‍ എട്ടു ബൗണ്ടറികളോടെ 56 റണ്‍സാണ് നേടിയത്. 36 പന്തില്‍ നിന്നായിരുന്നു ദേവ്ദത്തിന്റെ കന്നി ഫിഫ്റ്റി. ആര്‍സിസിക്കു വേണ്ടി അരങ്ങേറ്റത്തില്‍ ഫിഫ്റ്റി തികച്ച അഞ്ചാമത്തെ താരം കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ ഐപിഎല്ലില്‍ എല്ലാവരും ചിന്തിച്ചത് ശിവം ദുബെ കളിച്ചത് യുവരാജ് സിങിനെപ്പോലെയാണെന്നായിരുന്നു. ഒരു പക്ഷെ മറ്റൊരു ആര്‍സിബി താരത്തിനു വേണ്ടി അവര്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടതായിരുന്നു. ദേവ്ദത്ത് പടിക്കലിന്റെ ഇന്നിങ്‌സ് അത്രയേറെ ഹരം കൊള്ളിക്കുന്നതായിരുന്നുവെന്നായിരുന്നു ജോയ് ഭട്ടാചാര്യ കുറിച്ചത്.

IPL 2020: ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാമതെത്തും, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍- ചോപ്രയുടെ പ്രവചനംIPL 2020: ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാമതെത്തും, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍- ചോപ്രയുടെ പ്രവചനം

IPL 2020: മുംബൈയില്ലാതെ പ്ലേഓഫ് നടക്കില്ല, ഉറപ്പായുമെത്തും- ടോപ്പ് ഫോറിനെക്കുറിച്ച് പ്രമുഖര്‍IPL 2020: മുംബൈയില്ലാതെ പ്ലേഓഫ് നടക്കില്ല, ഉറപ്പായുമെത്തും- ടോപ്പ് ഫോറിനെക്കുറിച്ച് പ്രമുഖര്‍

യുവ പടിക്കലിന്റെ അസാധാരണമായ അരങ്ങേറ്റമായിരുന്നു ഇത്. എന്തുകൊണ്ടാണ് അവനെക്കുറിച്ച് എല്ലാവരും ഇത്രയേറെ മതിപ്പോടെ സംസാരിക്കുന്നതെന്നു കാണാന്‍ കഴിഞ്ഞു. അവന് ആശംകള്‍ നേരുന്നു. ആവേശം കൊള്ളിക്കുന്ന താരമാണ് അവന്‍. ഓണ്‍സൈഡ് പിക്കപ്പ് ഷോട്ടും മിഡ് ഓഫിനു മുകളിലൂടെയുള്ള ഡ്രൈവും ഇഷ്ടപ്പെട്ടതായി പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.

വളരെ ഗൗരമായി തന്നെ കാണേണ്ട പ്രതിഭയാണ് ദേവ്ദത്ത് പടിക്കലെന്നാണ് തോന്നുന്നത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റിലും താരം അരങ്ങേറ്റത്തില്‍ ഫിഫ്റ്റി നേടിയതായി രജ്‌നീഷ് ഗുപത ട്വിറ്ററില്‍ രേഖപ്പെടുത്തി.

20 കാരനായ ഇന്ത്യന്‍ യുവതാരത്തിനു മുന്നില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ നിഷ്പ്രഭനായെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ഇന്ത്യക്കു വേണ്ടി ടി20 ക്രിക്കറ്റില്‍ കെഎല്‍ രാഹുലും ദേവ്ദത്തും ഒാപ്പണ്‍ ചെയ്യുന്ന കാലം അധികം വിദൂരമല്ലെന്നായിരുന്നു ഒരു ട്വീറ്റ്.

പടിക്കല്‍ കുട്ടിക്കു സ്വപ്‌നതുല്യമായ അരങ്ങേറ്റം. ഇത് നിലനിര്‍ത്തൂ ചാംപ്യന്‍. ഞങ്ങള്‍ക്കു നിങ്ങളെപ്പൊലെയൊരു താരത്തെ വേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.

Note: The images used are representational

Story first published: Monday, September 21, 2020, 22:21 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X