വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വല്ല കാര്യമുണ്ടോ?; വടി കൊടുത്ത് അടി വാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ബെംഗളൂരു: വഴിയെ പോയ വയ്യാവേലി എടുത്ത് തലയില്‍ വെച്ചെന്ന പ്രയോഗം കേട്ടിട്ടില്ലേ? ആ പ്രയോഗത്തിന്റെ അര്‍ത്ഥമെന്തെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞ ദിവസം ശരിക്കും മനസിലായി. ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ ഐപിഎല്‍ താരലേലം നടക്കാനിരിക്കുകയാണ്. ആരാധകരില്‍ ആവേശം നിലനിര്‍ത്തണം. ഇതിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നേ മതിയാവൂ. എട്ടു ടീമുകളും ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ സജീവമാണ്.

വിക്രം ലാൻഡറിനെ കണ്ടെത്തി

കഴിഞ്ഞദിവസം വിക്രം ലാന്‍ഡറിനെ നാസ കണ്ടെത്തിയ കാര്യം പുറത്തുവന്നതോടെ കിട്ടിയ അവസരം മുതലാക്കാന്‍ ഇറങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിനിടെ ആശയവിനിമയം നഷ്ടപ്പെട്ട വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് ചെന്നൈ എഞ്ചിനീയര്‍ ഷണ്‍മുഖ സുബ്രമണ്യനാണ്.

പന്തു കണ്ടുപിടിക്കണം

വിക്രം ലാന്‍ഡറിനെ കണ്ടെത്തിയെന്നറിഞ്ഞതിന് പിന്നാലെ നാസയെയും സുബ്രണ്യത്തെയും അഭിനന്ദിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രംഗത്തെത്തി. ഒപ്പം ചെറിയൊരു അഭ്യര്‍ത്ഥനയും; ഐപിഎല്ലില്‍ വിരാട് കോലിയും എബി ഡിവില്ലേഴ്‌സും അടിച്ചു പറത്തിയ പന്തുകളും ഇതുപോലെ കണ്ടെത്താന്‍ സഹായിക്കണം.

പിന്നെ പറയണോ പൂരം, ലോകോത്തര ബാറ്റ്‌സ്മാന്‍മാരുണ്ടായിട്ടും ഒരുതവണ പോലും ഐപിഎല്‍ കിരീടം കുറിക്കാത്ത ബാംഗ്ലൂരിന് നേരെ കമ്മന്റുകള്‍ ചീറിപ്പാഞ്ഞെത്തി.

പൊതുജനാഭിപ്രായം

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ 'തല്ലുവാങ്ങിയ' ടീമുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആരാധകരില്‍ ചിലര്‍ ഇക്കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തി. ബാംഗ്ലൂരിനെതിരെ മറ്റു ടീമംഗങ്ങള്‍ അടിച്ചു പറത്തിയ പന്തുകളായിരിക്കും നാസ കൂടുതല്‍ കണ്ടുപിടിക്കുകയെന്നാണ് 'പൊതുജനാഭിപ്രായം'.

Most Read: അടിത്തറയിട്ടത് കപില്‍, പടുത്തുയര്‍ത്തി കോലി... ഇന്ത്യന്‍ പേസ് ബൗളിങിനെ പുകഴ്ത്തി ഇതിഹാസം

നല്ലൊരു ബൌളർ വേണം

കോലിയും ഡിവില്ലേഴ്‌സും പന്തടിച്ചു കളയുന്നതൊക്കെ ശരിയായിരിക്കാം, പക്ഷെ ടീം ജയിക്കുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി പോയിന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ ഏറ്റവും താഴെ സ്ഥിരതാമസമാക്കിയെന്ന പരിഹാസങ്ങളും ട്വീറ്റിന് ചുവട്ടിലുണ്ട്. അടുത്ത ലേലത്തില്‍ നല്ലൊരു ബൗളറെ കണ്ടുപിടിക്കാന്‍ നാസയുടെ സഹായം തേടിക്കൂടേയെന്ന ചോദ്യങ്ങളും കുറവല്ല.

സച്ചിനോ ലാറയോ അല്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനെ വെളിപ്പെടുത്തി വസിം അക്രം

പുതിയ സീസൺ

എന്തായാലും പുതിയ സീസണില്‍ ടീമിനെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇത്രയും കാലം വമ്പന്‍ താരനിരയുണ്ടായിട്ടും ഐപിഎല്ലില്‍ കിരീടമുയര്‍ത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇത്തവണ പേരുകേട്ട വിദേശ താരങ്ങളെയെല്ലാം ഫ്രാഞ്ചൈസി ഒഴിവാക്കി. നിലവില്‍ എബി ഡിവില്ലേഴ്‌സും മോയീന്‍ അലിയും മാത്രമാണ് ടീമിലെ വിദേശ സാന്നിധ്യം.

സിഹാജ് ടീമിൽ

ഡെയ്ല്‍ സ്‌റ്റെയ്ന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ടിം സൗത്തി, ഹെന്റിച്ച് ക്ലാസന്‍, ഉള്‍പ്പെടെ 12 കളിക്കാരെയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എടുത്തു പുറത്തുകളഞ്ഞത്. ഇതേസമയം, കഴിഞ്ഞതവണ റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്ക് കാട്ടാതിരുന്ന മുഹമ്മദ് സിറാജിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്.

Story first published: Wednesday, December 4, 2019, 16:48 [IST]
Other articles published on Dec 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X