Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബി ബൗളര്‍മാര്‍ അത്രപോര; കോലിക്ക് കൊട്ടുമായി ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: തുടര്‍ച്ചയായ ആറു മത്സരങ്ങളിലെ തോല്‍വിക്കുശേഷം ഏഴാം മത്സരത്തില്‍ ജയം കണ്ടെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് വീണ്ടും തോല്‍വിയുടെ വഴിയേയാണ്. മികച്ച ടോട്ടലുണ്ടായിട്ടും പ്രതിരോധിക്കാന്‍ പാടുപെടുന്ന ബാംഗ്ലൂര്‍ ടീമും ബൗളര്‍മാരെ നിയന്ത്രിക്കാനാകാതെ ഹതാശനാകുന്ന ക്യാപ്റ്റന്‍ വിരാട് കോലിയും ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 171 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാറ്റിങ്ങില്‍ ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (40), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21), 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം പുറത്താവാതെ 37 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും കസറി.

ഡിവില്ലിയേഴ്‌സും മോയിന്‍ അലിയും

ഡിവില്ലിയേഴ്‌സും മോയിന്‍ അലിയും

നേരത്തെ എബി ഡിവില്ലിയേഴ്സിന്റെയും (75) മോയിന്‍ അലിയുടെയും (50) ഇന്നിങ്സുകളാണ് ആര്‍സിബിയെ മികച്ച സ്‌കോറിലെത്തിച്ചത്. ഒരവസരത്തില്‍ കളിയിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ബാംഗ്ലൂരിന് കഴിയുമായിരുന്നു. മുംബൈയുടെ രണ്ട് ഓപ്പണര്‍മാരും പുറത്തായശേഷം ബൗളര്‍മാര്‍ വീണ്ടും അലസരായതോടെയാണ് ബാംഗ്ലൂര്‍ തോല്‍വിയിലേക്ക് തിരിച്ചുപോയത്.

 ബൗളര്‍മാര്‍ക്ക് പിഴച്ചു

ബൗളര്‍മാര്‍ക്ക് പിഴച്ചു

ബാംഗ്ലൂര്‍ ബൗളര്‍മാര്‍ പവര്‍പ്ലേ എറിഞ്ഞതിലാണ് പിഴച്ചതെന്ന് മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. തങ്ങളുടെ ഓപ്പണര്‍മാര്‍ക്ക് അതുകൊണ്ടുതന്നെ നന്നായി തിളങ്ങാന്‍ സാധിച്ചു. ബാറ്റിങ്ങിന് പൂര്‍ണമായും അനുകൂലമായ പിച്ച് ആയിരുന്നില്ല ഇത്. ആര്‍സിബി ബൗളര്‍മാര്‍ മത്സരം തങ്ങള്‍ക്കനുകൂലമാക്കിയെന്നും പാണ്ഡ്യ പറഞ്ഞു.

തകര്‍പ്പന്‍ ബൗളിങ്ങുമായി മലിങ്ക

തകര്‍പ്പന്‍ ബൗളിങ്ങുമായി മലിങ്ക

ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈക്കു വേണ്ടി ലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക നാലു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ നേടാന്‍ കഴിയുന്ന പിച്ചാണിതെന്ന് മലിങ്ക തെളിയിച്ചിട്ടും ആര്‍സിബി ബൗളര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.


Story first published: Tuesday, April 16, 2019, 11:26 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+