Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ ആര്‍സിബിക്ക് എല്ലാ ആര്‍ഹതയുമുണ്ട്: വിരാട് കോലി

ഓരോ വര്‍ഷവും കപ്പടിക്കുമെന്ന വീമ്പുവാദം ഉയര്‍ത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ കളിക്കാനിറങ്ങാറ്. പക്ഷെ വര്‍ഷം 12 കഴിഞ്ഞിട്ടും ഒരു തവണ പോലും ഐപില്‍ കിരീടമുയര്‍ത്താന്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ ടീമിനായിട്ടില്ല. ലോകോത്തര നിലവാരമുള്ള വമ്പന്‍ താരനിരയുണ്ടായിട്ടുകൂടിയാണ് ഈ അവസ്ഥ.

ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ ആര്‍സിബിക്ക് എല്ലാ ആര്‍ഹതയുമുണ്ട്: വിരാട് കോലി

ഐപിഎല്‍ ജേതാക്കളാവാന്‍ കഴിയാത്തതില്‍ ആര്‍സിബി നായകന്‍ വിരാട് കോലിക്കാണ് ഏറ്റവും സങ്കടം. അടുത്തിടെ കെവിന്‍ പീറ്റേഴ്‌സണുമായുള്ള ഇന്‍സ്റ്റഗ്രാം സംഭാഷണത്തില്‍ ബാംഗ്ലൂര്‍ നായകന്‍ ഇക്കാര്യം പറയുകയും ചെയ്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അര്‍ഹിക്കുന്നുണ്ട്, വിരാട് കോലി വ്യക്തമാക്കി.

ഐപിഎല്‍ ഉദ്ഘാടന സീസണ്‍ മുതല്‍ ആര്‍സിബിയുടെ അവിഭാജ്യഘടകമാണ് കോലി. 2011 -ലാണ് താരം നേതൃനിരയിലേക്ക് എത്തിയത്. അന്ന് കോലി വൈസ് ക്യാപ്റ്റനായി. 2013 -ല്‍ ഡാനിയേല്‍ വെറ്റോറി സ്ഥാനമൊഴിഞ്ഞപ്പോള്‍ ടീം ക്യാപ്റ്റന്‍സി കോലി ഏറ്റെടുത്തു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കോലിക്ക് കീഴിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കപ്പുയര്‍ത്താനായിട്ടില്ല.

വലിയ താരങ്ങള്‍ ടീമിലുള്ളപ്പോള്‍ സമ്മര്‍ദ്ദം കൂടുമെന്നാണ് കോലിയുടെ പക്ഷം. നിരവധി തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ട കാര്യം കോലി ഓര്‍ത്തെടുത്തു. എന്തായാലും വരുംഭാവിയില്‍ ആര്‍സിബി കിരീടം നേടുമെന്ന് ബാംഗ്ലൂര്‍ നായകന്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്.

ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ ആര്‍സിബിക്ക് എല്ലാ ആര്‍ഹതയുമുണ്ട്: വിരാട് കോലി

ആര്‍സിബിക്കായി വലിയ താരങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ വലിയ ശ്രദ്ധയാണ് ടീം ക്ഷണിച്ചുവരുത്തുന്നത്. എപ്പോഴും ആര്‍സിബിയുടെ കളിയും പ്രകടനവും നിരീക്ഷിക്കപ്പെടുന്നു. ഇതു സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല, കോലി അറിയിച്ചു. മൂന്നു തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും ഫൈനല്‍ ജയിക്കാന്‍ ടീമിനായിട്ടില്ല. മൂന്നു തവണ സെമി ഫൈനല്‍ കളിച്ച ചരിത്രവും ആര്‍സിബിക്കുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ കിരീടം ഉയര്‍ത്താനുള്ള അര്‍ഹത ടീമിനുണ്ട്, കോലി കൂട്ടിച്ചേര്‍ത്തു.

പോയവര്‍ഷം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എബി ഡിവില്ലേഴ്‌സ്, മാര്‍ക്കസ്്റ്റ് സ്‌റ്റോയിനിസ് തുടങ്ങിയ ലോകോത്തര താരങ്ങളുണ്ടായിട്ടും മികച്ച ഫലം കണ്ടെത്താന്‍ ടീമിന് കഴിഞ്ഞില്ല. എന്തായാലും പുതിയ സീസണിന് കച്ചമുറുക്കി ഇറങ്ങാന്‍ തയ്യാറെടുത്തതായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയമാണ്.

Story first published: Saturday, April 4, 2020, 17:10 [IST]
Other articles published on Apr 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+