ഐപിഎല്‍ 2019: കോലി എല്ലാ മല്‍സരങ്ങള്‍ക്കുമില്ല!! ആര്‍സിബിക്ക് വന്‍ തിരിച്ചടി, ഇത്തവണയും കിരീടമില്ല?
ചെന്നൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പുള്ള ടൂര്‍ണമെന്റെന്ന നിലയില്‍ ഇത്തവണത്തെ ഐപിഎല്ലിന് ഏറെ പ്രാധാന്യമുണ്ട്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങള്‍ക്കു ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണമെന്ന് നേരത്തേ ക്യാപ്റ്റന്‍ വിരാട് കോലി ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ ഇതു പ്രാവര്‍ത്തികമായില്ലെങ്കിലും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്ന ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. താരങ്ങള്‍ക്കു അമിതഭാരമേല്‍പ്പിക്കാതെ ഇടയ്ക്കു വിശ്രമം നല്‍കണമെന്നും ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ പല ഇന്ത്യന്‍ താരങ്ങളെയും ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളിലും കാണാനായെന്നു വരില്ല.

കോലിയും വിട്ടുനിന്നേക്കും
ഐപിഎല്ലില്‍ ആര്‍സിബിയുടെ ചില മല്‍സരങ്ങളില്‍ നിന്നും താന്‍ വിട്ടുനിന്നേക്കുമെന്ന് നായകനും ലോകകപ്പിലെ ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലി വെളിപ്പെടുത്തി. ഐപിഎല്ലില്‍ ചില മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുമോയെന്ന ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെയായിരുന്ന- അതെ. അതിനു സാധ്യത കൂടുതലാണ്.
ഇത് തീര്‍ച്ചയായും വ്യക്തിപരമായ ഉത്തരവാദിത്വമാണ്. ഐപിഎല്ലിനിടെ ഏതെങ്കിലും തരത്തിലുള്ള ചെറിയ പരിക്കേല്‍ക്കുകയാണെങ്കില്‍ അതേക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.

താരങ്ങള്‍ക്കു നിര്‍ദേശം നല്‍കി
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ക്കെല്ലാം ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി കോലി പറയുന്നു. ഓരോ മല്‍സരത്തിലും വളരെ ശ്രദ്ധിച്ച് കളിക്കണമെന്ന് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ റിസ്‌കുകള്‍ എടുക്കരുത്. പരിക്കിന്റെ സൂചന ലഭിച്ചാല്‍ ഉടന്‍ തന്നെ ടീം ഫിസിയോയെ അറിയിക്കണം. വിശ്രമം ആവശ്യമെന്നു തോന്നുകയാണെങ്കില്‍ ചില മല്‍സരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും വേണമെന്നും ആര്‍സിബി ക്യാപ്റ്റന്‍ വിശദമാക്കി.

കഴിവിന്റെ പരമാധി നല്‍കും
കളിക്കാന്‍ കഴിയുന്നിടത്തോളം അവസരം ലഭിച്ചാല്‍ 120 ശതമാനം തന്നെ നല്‍കാന്‍ ഓരോ താരവും ശ്രമിക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നു കോലി പറഞ്ഞു. കളിക്കളത്തില്‍ 75-80 ശതമാനം വരെ പെര്‍ഫോം ചെയ്യുകയെന്ന രീതി ശരിയല്ല. താന്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനമാണ് ആര്‍ക്കു വേണ്ടി കളിക്കുമ്പോഴും പുറത്തെടുക്കാറുള്ളത്. ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ തികഞ്ഞ ലാഘവത്തോടെ ഐപിഎല്ലില്‍ കളിക്കുമെന്നു കരുതുന്നില്ല. തന്നില്‍ വിശ്വാസമര്‍പ്പിച്ച ഫ്രാഞ്ചൈസിക്ക് അത് തിരിച്ചുനല്‍കാനാണ് ഒരു താരം ശ്രമിക്കേണ്ടത്. അതോടൊപ്പം പരിക്ക് പിടിപെടാതെ ശ്രദ്ധിക്കുകയും വേണം. ഇവ രണ്ടും കൂടി ബാലന്‍സ് ചെയ്തു കൊണ്ടു പോവുകയെന്നത് വളരെ പ്രധാനമാണെന്നും കോലി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications