ഐപിഎല്‍: റെയ്‌നയല്ല ഇനി കോലിയാണ് റണ്‍ കിങ്... മറ്റൊരു നേട്ടം കൂടി, അക്കാര്യത്തില്‍ റെയ്‌ന കേമന്‍

ബെംഗളൂരു: ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയെങ്കിലും പുതിയ റെക്കോര്‍ഡ് കുറിക്കാനായത് റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിക്കു ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. കളിയില്‍ ഓപ്പണറായി ഇറങ്ങിയ കോലി 49 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്തിരുന്നു. രണ്ടു സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെ്ത ആര്‍സിബി മൂന്നു വിക്കറ്റിന് 205 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടിയെങ്കിലും അഞ്ചു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെ കെകെഐആര്‍ ലക്ഷ്യം മറികടക്കുകയാിരുന്നു. ആന്ദ്രെ റസ്സലിന്റെ ഇടിവെട്ട് പ്രകടനമാണ് ആര്‍സിബിയെ തോല്‍വിയിലേക്കു തള്ളിയിട്ടത്.

ഐഎപിഎല്ലില്‍ കൂടുതല്‍ റണ്‍സ്
ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡിനാണ് കോലി അര്‍ഹനായത്. ചെന്നൈ സൂപ്പര്‍കിങ്‌സ് താരം സുരേഷ് റെയ്‌ന ഏറെക്കാലം തന്റ പേരില്‍ കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്. കെകെആറിനെതിരേ ഇറങ്ങുമ്പോള്‍ റെക്കോര്‍ഡിടാന്‍ കോലിക്കു വേണ്ടിയിരുന്നത് 61 റണ്‍സായിരുന്നു. കൡയില്‍ അദ്ദേഹം 84 റണ്‍സെടുക്കുകയും ചെയ്തു.
ഐപിഎല്ലില്‍ 160 ഇന്നിങ്‌സുകളില്‍ നിന്നും 38.24 ശരാശരിയില്‍ 5110 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ സമ്പാദ്യം.

8000 റണ്‍സും തികച്ചു
ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് കുറിക്കുന്നതിനൊപ്പം മറ്റൊരു നേട്ടത്തിന് കൂടി കോലി അവകാശിയായി. ടി20യില്‍ 8000 റണ്‍സെന്ന നാഴികക്കല്ലാണ് ആര്‍സിബി ക്യാപ്റ്റന്‍ പിന്നിട്ടത്. ഇക്കാര്യത്തില്‍ സുരേഷ് റെയ്‌നയ്ക്കു പിന്നിലാണ് കോലിയുടെ സ്ഥാനം.
ടി20 കരിയറില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റൊരു ഇന്ത്യന്‍ താരം റെയ്‌നയാണ്. റെയ്‌ന, കോലി എന്നിവരെക്കൂടാതെ ലോക ക്രിക്കറ്റില്‍ അഞ്ചു താരങ്ങള്‍ കൂടി 8000 റണ്‍സ് തികച്ചിട്ടുണ്ട്.

ആദ്യ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പം
2008ലെ പ്രഥമ സീസണ്‍ മുതല്‍ കോലി ആര്‍സിബിക്കൊപ്പമുണ്ട്. 2016ലെ ഐപിഎല്ലിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടിട്ടുള്ളത്. അന്നു 16 മല്‍സരങ്ങളില്‍ നിന്നും 973 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന കോലിയുടെ ഈ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications