വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആര്‍സിബിയുടെ പോക്ക് ശരിയല്ല, 2 പേര്‍ വിചാരിച്ചാല്‍ കപ്പടിക്കില്ല!! തുറന്നടിച്ച് അലി

കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ താരമായിരുന്നു അലി

അബുദാബി: ഐപിഎല്ലില്‍ ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ മാച്ച് വിന്നര്‍മാരുണ്ടായിട്ടും ആര്‍സിബിക്കു ഇത് മുതലെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇരുവരെയും അമിതമായി ആശ്രയിച്ചു കളിക്കുന്നുവെന്നത് തന്നെയാണ് ടീമിന്റെ പ്രധാന പോരായ്മ. ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആര്‍സിബി താരവും ഇംഗ്ലണ്ട് ഓള്‍റൗണ്ടറുമായ മോയിന്‍ അലി.

കെകെആര്‍ ചെയ്തത് വിഡ്ഢിത്തം... ഇത് തന്നെ തെളിവ്, ആ താരം വേണമായിരുന്നെന്ന് യുവരാജ്കെകെആര്‍ ചെയ്തത് വിഡ്ഢിത്തം... ഇത് തന്നെ തെളിവ്, ആ താരം വേണമായിരുന്നെന്ന് യുവരാജ്

അടുത്ത സീസണിലെ ഐപിഎല്ലിലേക്ക് ആര്‍സിനി നിലനിര്‍ത്തിയ രണ്ടു വിദേശ താരങ്ങളിലൊരാള്‍ കൂടിയാണ് അലി. മികച്ച താരനിരയുണ്ടായിട്ടും കഴിഞ്ഞ ഐപിഎല്ലിലും ആര്‍സിബി പ്ലേഓഫിലെത്തിയിരുന്നില്ല.

മികച്ച തുടക്കം അനിവാര്യം

മികച്ച തുടക്കം അനിവാര്യം

പുതിയ സീസണിലെ ഐപിഎല്ലില്‍ മികച്ച തുടക്കം ലഭിച്ചാല്‍ മാത്രമേ ആര്‍സിബിക്കു കിരീടം നേടാന്‍ കഴിയുകയുള്ളൂവെന്ന് ഇപ്പോള്‍ അബുദാബിയില്‍ നടന്നു കൊണ്ടിരിക്കുന്ന ടി10 ലീഗില്‍ കളിക്കുന്ന അലി ചൂണ്ടിക്കാട്ടി.
എല്ലാ സീസണിലും ആര്‍സിബി പതിയെയാണ് തുടങ്ങാറുള്ളത്. അടുത്ത തവണയും ഇതാവര്‍ത്തിക്കരുത്. കൂടുതല്‍ ചങ്കൂറ്റത്തോടെ ആര്‍സിബി കളിച്ചേ തീരൂ. പ്രത്യേകിച്ചും ഹോംഗ്രൗണ്ടില്‍. കാരണം ബെംഗളൂരുവിലെ വിക്കറ്റ് മികച്ചതാണ്. ഇവിടെ ബൗണ്ടറിക്കു വലിപ്പം കുറവായകിനാല്‍ ബൗളര്‍മാരെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോലിയും എബിഡിയും

കോലിയും എബിഡിയും

എല്ലാ മല്‍സരങ്ങളിലും കോലിയും എബിഡിയും ചേര്‍ന്ന് തങ്ങളെ ജയിപ്പിക്കുമെന്ന് ആര്‍സിബി പ്രതീക്ഷിക്കരുതെന്ന് അലി പറഞ്ഞു. ഇവര്‍ മാത്രം തിളങ്ങിയതു കൊണ്ട് ടീമിന് വിജയിക്കാന്‍ സാധിക്കില്ല.
താനുള്‍പ്പെടെ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്ന ഓരോ താരവും തങ്ങളുടെ കഴിവ് പുറത്തെടുക്കണം. എങ്കില്‍ മാത്രമേ ആര്‍സിബിക്കു മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും അലി വിശദമാക്കി.

12 പേരെ ഒഴിവാക്കി

12 പേരെ ഒഴിവാക്കി

പുതിയ സീസണിലേക്കുള്ള താരലേലത്തിനു മുന്നോടിയായി 12 കളിക്കാരെയാണ് ആര്‍സിബി ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ പകരക്കാരനായി ടീമിലെത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഇക്കൂട്ടത്തിലുണ്ട്.
കോളിന്‍ ഡിഗ്രാന്‍ഡോം, ഹെന്റിച്ച് ക്ലാസെന്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, നതാന്‍ കോള്‍ട്ടര്‍നൈല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ടിം സോത്തി തുടങ്ങിയ താരങ്ങളെയും പുതിയ സീസണില്‍ ആര്‍സിബിക്കൊപ്പം കാണില്ല.

Story first published: Tuesday, November 19, 2019, 13:12 [IST]
Other articles published on Nov 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X