Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആര്‍സിബി തിരിച്ചുവരും, പ്ലേഓഫും കളിക്കും!! ഞെട്ടേണ്ട, ഇതാ കാരണങ്ങള്‍...

ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണില്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. ഇത്തവണ കളിച്ച അഞ്ചു മല്‍സരങ്ങളിലും ആര്‍സിബി പരാജയമേറ്റുവാങ്ങിയിരുന്നു. ടീം കോമ്പിനേഷന്‍ പലതും മാറി മാറി പരീക്ഷിച്ചിട്ടും ആര്‍സിബിക്കു വിജയത്തിന്റെ ട്രാക്കിലേക്ക് കയറാന്‍ കഴിഞ്ഞിട്ടില്ല.

സീസണില്‍ ഇനി ഒമ്പത് മല്‍സരങ്ങളാണ് ആര്‍സിബിക്കു ശേഷിക്കുന്നത്. ഇവയെല്ലാം വിരാട് കോലിയും സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ്. അടുത്ത മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ആര്‍സിബി പ്ലേഓഫിലെത്താന്‍ സാധിച്ചേക്കും. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ കഴിയാത്തതായിരുന്നു ആദ്യത്തെ നാലു മല്‍സരങ്ങളില്‍ ആര്‍സിബിക്കു തിരിച്ചടിയായത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കഴിഞ്ഞ കളിയില്‍ ആര്‍സിബിയുടെ കോമ്പിനേഷന്‍ ശരിയായെന്നാണ് പ്രകടനം തെളിയിക്കുന്നത്. കളിയില്‍ തോറ്റെങ്കിലും മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ആര്‍സിബി കാഴ്ചവച്ചത്.
ഉമേഷ് യാദവിനു പകരം സ്പിന്നര്‍ പവന്‍ നേഗിയെ കളിപ്പിക്കാനുള്ള ആര്‍സിബിയുടെ തീരുമാനം ക്ലിക്കാവുകയും ചെയ്തു. ഫീല്‍ഡിങില്‍ വരുത്തിയ ചില പിഴവുകള്‍ പരിഹരിക്കാനായാല്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ആര്‍സിബി ശക്തമായ തിരിച്ചുവരവ് തന്നെ നടത്തുമെന്നുറപ്പാണ്.

ശക്തമായ ബാറ്റിങ് നിര

ശക്തമായ ബാറ്റിങ് നിര

ആര്‍സിബിയുടെ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. ക്യാപ്റ്റന്‍ വിരാട് കോലിയും സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും ഒറ്റയ്ക്കു മല്‍സരഗതി തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവരാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ആര്‍സിബിയെ 200ന് മുകളില്‍ റണ്‍സെടുക്കാന്‍ സഹായിച്ചത് ഇരുവരുമായിരുന്നു.
പാര്‍ഥീവ് പട്ടേലാണ് ആര്‍സിബി നിരയില്‍ മികച്ച ഫോമിലുള്ള മറ്റൊരു താരം. സീസണിലെ ആദ്യ മല്‍സരങ്ങള്‍ നഷ്ടമായ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്ണിസ് ടീമിനൊപ്പം ചേര്‍ന്നത് ആര്‍സിബി ബാറ്റിങ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കും.

ചരിത്രം തന്നെ തെളിവ്

ചരിത്രം തന്നെ തെളിവ്

ആര്‍സിബി ഈ സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പിക്കാനുള്ള മറ്റൊരു കാരണം ചരിത്രം തന്നെയാണ്. നേരത്തേ ഇത്തരത്തില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തി പ്ലേഓഫിലെത്തിയ ചരിത്രം ആര്‍സിബിക്കുണ്ട്. 2009ല്‍ കളിച്ച ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ആര്‍സിബിക്കു ജയിക്കാനായത്. എന്നാല്‍ പിന്നീടുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തി അവര്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയിരുന്നു.
ആര്‍സിബി മാത്രമല്ല മുംബൈ ഇന്ത്യന്‍സും ഐപിഎല്ലില്‍ ഇതുപോലൊരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. 2014ലായിരുന്നു ഇത്. ആദ്യ അഞ്ചു മല്‍സരങ്ങളിലും തോറ്റിട്ടും മുംബൈക്കു പ്ലേഓഫിലെത്താനായിരുന്നു.

Story first published: Saturday, April 6, 2019, 15:11 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+