IPL 2021: ഇത്തവണ ഉറച്ചുതന്നെ- ആര്‍സിബി തയ്യാറെടുപ്പ് തുടങ്ങി, ആദ്യ ടീം

ഐപിഎല്ലിന്റെ 14ാം സീസണിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച ആദ്യ ടീമായി മാറിയിരിക്കുകയാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ കൃത്യം ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ആര്‍സിബി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നത്. ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത താരങ്ങളാണ് ആര്‍സിബിക്കൊപ്പം പരിശീലന ക്യാംപില്‍ ഇപ്പോഴുള്ളത്. ഇവരെയെല്ലാം ഫിറ്റ്‌നസ് പരിശോധനയ്ക്കു വിധേയരാക്കുകയും ചെയ്തിട്ടുണ്ട്.

ആര്‍സിബി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഇതിന്റെ ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കോച്ചിങ് സംഘത്തിലുള്ളവരും ചില പുതുമുഖ കളിക്കാരുമാണ് ബെംഗളുരുവില്‍ ഐപിഎല്‍ പ്രീസീസണ്‍ മിനി ക്യാംപില്‍ പങ്കെടുത്തത്. വിശദമായ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷമായിരിക്കും ഐപിഎല്‍ 2021ന് മുന്നോടിയായി യഥാര്‍ഥ പരിശീലനം തുടങ്ങുകയെന്നും ആര്‍സിബി ഇതോടൊപ്പം കുറിച്ചു.

ആര്‍സിബി ഏറ്റവുമധികം ശ്രദ്ധ പതിക്കുന്ന മേഖലകളിലൊന്നാണ് ഫിറ്റ്‌നസെന്നും താരങ്ങളുടെ കുറവുകള്‍ കണ്ടെത്താനും അതു മെച്ചപ്പെടുത്താനും ഇതു സഹായിക്കുമെന്ന് ക്യാംപില്‍ പങ്കെടുത്ത അംഗങ്ങളിലൊരാളായ ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു. ഈ ടീമിന്റെ സംസ്‌കാരത്തിന്റെ വലിയൊരു ഭാഗം തന്നെയാണ് ഫിറ്റ്‌നസ്. രണ്ടര മാസം നീളുന്ന അത്യധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളില്‍ നിങ്ങള്‍ വളരെ ഫിറ്റും സ്‌ട്രോങുമായിരിക്കണമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിലെ പദുകോണ്‍- ദ്രാവിഡ് സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് എക്‌സലന്‍സില്‍ വച്ചായിരുന്നു കളിക്കാരുടെ ഫിറ്റ്‌നസ് ടെസ്റ്റ്.

ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്റെ പുതിയ സീസണിന് തുടക്കമാവുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബിയും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യയിലെ ആറു വേദികളിലായിട്ടാണ് ഇത്തവണത്തെ മല്‍സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഒരു ടീമിനു പോലും ഹോം മാച്ചില്ലെന്നത് ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. പ്ലോഫും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ്.

ആര്‍സിബിയുടെ ഫുള്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്വെല്‍, നവദീപ് സെയ്‌നി, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, ഷഹബാസ് അഹമ്മദ്, ജോഷ് ഫിലിപ്പെ, പവന്‍ ദേശ്പാണ്ഡെ, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ദേവ്ദത്ത് പടിക്കല്‍, എസ് ഭരത്, സൂര്യാഷ് പ്രഭുദേശായ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍. കൈല്‍ ജാമിസണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രജത് പതിദാര്‍, സച്ചിന്‍ ബേബി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 9, 2021, 13:24 [IST]
Other articles published on Mar 9, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X