വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബിയുടെ കാത്തിരിപ്പ് തീരും, ഇത്തവണ കന്നിക്കിരീടം നേടും! കാരണങ്ങളറിയാം

സപ്തംബര്‍ 19നാണ് ഐപിഎല്ലിനു തുടക്കമാവുന്നത്

ഐപിഎല്ലിന്റെ കഴിഞ്ഞ 12 സീസണുകളിലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണിലും കിരീട ഫേവറിറ്റുകളുടെ മുന്‍നിരയില്‍ ആര്‍സിബിയുണ്ടാവാറുണ്ട്. എന്നാല്‍ പലപ്പോഴും കടലാസിലെ മാത്രം പുലികളായി മാറുന്നതാണ് ആരാധകര്‍ കണ്ടത്. ഇത്തവണയെങ്കിലും കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് അറുതിയിടാനാണ് ആര്‍സിബിയുടെ ശ്രമം.

മുന്‍ സീസണുകളിലെ ഐപിഎല്ലില്‍ പല പോരായ്മകളും ആര്‍സിബിയെ വലച്ചിരുന്നു. അമിതമായി ബാറ്റിങ് നിരയെ ആശ്രയിക്കുന്ന ടീമെന്ന ചീത്തപ്പേര് ആദ്യ സീസണ്‍ മുതല്‍ ആര്‍സിബിക്കുണ്ട്. നായകന്‍ വിരാട് കോലിയെക്കൂടാതെ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലേയഴ്‌സുമടങ്ങുന്ന ശക്തമായ ബാറ്റിങ് ലൈനപ്പാണ് ആര്‍സിബിയുടേത്. എന്നാല്‍ ഇത്തവണ ആര്‍സിബി കിരീടം നേടാന്‍ സാധ്യതയേറെയാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നോക്കാം.

കഴിവ് തെളിയിക്കാന്‍ യുവനിര

കഴിവ് തെളിയിക്കാന്‍ യുവനിര

കഴിവ് തെളിയിക്കാന്‍ വെമ്പുന്ന മികച്ചൊരു യുവനിര ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍സിബി നിരയിലുണ്ട്. 21 അംഗ ആര്‍സിബി സംഘത്തില്‍ ഒരുപിടി യുവതാരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ട ഒരു താരമാണ് മലയാളി ബാറ്റ്‌സ്മാന്‍ കൂടിയായ ദേവ്ദത്ത് പടിക്കല്‍. കഴിഞ്ഞ ഫസ്റ്റ് ക്ലാസ് സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ദേവ്ദത്ത്. 609 റണ്‍സാണ് 200കാരനായ താരം അടിച്ചെടുത്തത്.
കൂടാതെ രഞ്ജി ട്രോഫിയിലും ചില മികച്ച ഇന്നിങ്‌സുകള്‍ ദേവ്ദത്ത് കളിച്ചിരുന്നു. വ്യത്യസ്തമായ ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരത്തിനു ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളും കളിക്കാനാവും.
ഓസ്‌ട്രേലിയന്‍ ടീമിലെ ഭാവി താരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ജോഷ്വ ഫിലിപ്പാണ് ആര്‍സിബി നിരയിലെ മറ്റൊരു ശ്രദ്ധേയനായ യുവതാരം. നിലവിലെ ഓസ്ട്രലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ചിന് തികഞ്ഞ മതിപ്പാണ് ജോഷ്വയെക്കുറിച്ചുള്ളത്.
തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ആര്‍സിബിയുടെ മറ്റൊരു ശ്രദ്ധേയനായ യുവതാരമാണ്.

ഡെത്ത് ബൗളിങ്

ഡെത്ത് ബൗളിങ്

ഐപിഎല്ലില്‍ വര്‍ഷങ്ങളായി ആര്‍സിബിയെ അലട്ടിയ വീക്കനെസായിരുന്നു മികച്ച ഡെത്ത് ബൗളര്‍മാരുടെ അഭാവം. എന്നാല്‍ ഇത്തവണ ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ ആര്‍സിബിക്കു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ക്രസിസ് മോറിസിനെ 10 കോടിക്കും ഓസ്‌ട്രേലിയയുടെ കെയ്ന്‍ റിച്ചാര്‍ഡ്‌സിനെ നാലു കോടിക്കും ആര്‍സിബി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിട്ടുണ്ട്. രണ്ടു പേരും ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്.
മോറിസ് ലോകത്തിന്റെ വിവിധ ഭാഗങ്ങൡ നടക്കുന്ന ഫ്രാഞ്ചൈസി ലീഗുകളില്‍ അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. റിച്ചാര്‍ഡ്‌സനാവട്ടെ ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗില്‍ ഈ റോളില്‍ തിളങ്ങിയിരുന്നു. കൂടാതെ ഇന്ത്യന്‍ യുവപേസര്‍ നവദീപ് സെയ്‌നിയും ഡെത്ത് ഓവറുകളില്‍ മികച്ച യോര്‍ക്കറുകള്‍ എറിയാന്‍ ശേഷിയുള്ള ബൗളറാണ്.

ബാറ്റിങ് കൂടുതല്‍ മികച്ചത്

ബാറ്റിങ് കൂടുതല്‍ മികച്ചത്

ആര്‍സിബിയുടെ ബാറ്റിങ് ലൈനപ്പ് ഇത്തവണ കൂടുതല്‍ മികച്ചതായി മാറിക്കഴിഞ്ഞതായി നിസംശയം പറയാം. ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനെ 4.4 കോടി രൂപയ്ക്കു ആര്‍സിബി പുതുതായി ടീമിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരം കൂടിയാണ് ഫിഞ്ച്.
പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും ഫിഞ്ചും ചേര്‍ന്നായിരിക്കും ആര്‍സിബിക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ദേവ്ദത്ത്, ജോഷ്വ എന്നിവരിലൊരാള്‍ പ്ലേയിങ് ഇലവനിലെത്തയാല്‍ പരിചയസമ്പത്തിനൊപ്പം യുവത്വും നിറഞ്ഞതായി ആര്‍സിബി ബാറ്റിങ് ലൈനപ്പ് മാറും. ഇംഗ്ലണ്ടിന്റെ മുന്‍ വൈസ് ക്യാപ്റ്റന്‍ മോയിന്‍ അലിയുടെ സാന്നിധ്യവും ആര്‍സിബിക്കു മുതല്‍ക്കൂട്ടാണ്.
ഫിഞ്ച്, അലി എന്നിവരെക്കൂടാതെ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബിഡിയും കൂടി ചേരുന്നതോടെ കോലിക്കു തീരുമാനങ്ങളെടുക്കാന്‍ എളുപ്പമാവുകയും ചെയ്യും.

Story first published: Wednesday, August 12, 2020, 13:55 [IST]
Other articles published on Aug 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X