Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാതുവെപ്പ് വിവാദം: ആരോപണം നിഷേധിച്ച് പാക് താരം ഹസന്‍ റാസ

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വാതുവെപ്പ് വിവാദം ആളിക്കത്തുന്നതിനിടെ തനിക്കു നേരെ വന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് താരം ഹസന്‍ റാസ അല്‍ ജസീറയുടെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയ മുംബൈ സ്വദേശിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുമായ റോബിന്‍ മോറിസുമായി ഒരു റൂമിലിരുന്ന് റാസ സംസാരിക്കുന്ന വീഡിയോ നേരത്തെ അല്‍ ജസീറ പുറത്തുവിട്ടിരുന്നു.

വാതുവെപ്പുമായി സംബന്ധിച്ചാണ് റാസ മോറിസുമായി സംസാരിക്കുന്നതെന്നാണ് അല്‍ ജസീറയുടെ ആരോപണം. ഇതിനു പിന്നാലെ തങ്ങളുടെ അഴിമതി വിരുദ്ധസമിതി ഇക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയും ചെയ്തിരുന്നു.

hasanraza

എന്നാല്‍, തന്റെ പേര് വാതുവെപ്പ് വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതാണെന്നാണ് റാസയുടെ പ്രതികരണം. മോറിസിനെ തനിക്കറിയാം, ഐസിഎല്ലില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്റെ സൃഹൃത്താണ് അദ്ദേഹം. വാതുവെപ്പ് വിവാദത്തെ കുറിച്ചുള്ള യാതൊരു ചര്‍ച്ചയും ഞങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല. ഞാനൊരു ക്രിക്കറ്ററാണ്. അന്താാരാഷ്ട്ര ക്രിക്കറ്ററിലെ പല താരങ്ങളുമായി എനിക്ക് ബന്ധമുണ്ട്. വാതുവെപ്പ് വിവാദത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല- റാസ്സ വിശദമാക്കി. 36 കാരനായ റാസ്സ പാകിസ്താനു വേണ്ടി ഏഴ് ടെസ്റ്റും 16 ഏകദിനവും കളിച്ചിട്ടുണ്ട്. 217 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്.

Story first published: Monday, May 28, 2018, 18:33 [IST]
Other articles published on May 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+