ടീമില്‍ നിന്നും പുറത്ത്; ജഡേജയുടെ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു
രാജ്കോട്ട്: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ജഡ്ഡൂസ് ഫുഡ് ഫീല്‍ഡ് എന്ന റെസ്റ്റോറന്റില്‍ നടത്തിയ റെയ്ഡിലാണ് ഭക്ഷണം പിടികൂടിയതെന്ന് അഹമ്മദാബാദ് മിറര്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
ജഡേജയുടെ സഹോദരി നൈനയാണ് റെസ്റ്റോറന്റ് മേല്‍നോട്ടം നടത്തുന്നത്. പിടിച്ചെടുത്ത പഴകിയ ഭക്ഷണം നശിപ്പിച്ച മുനിസിപ്പല്‍ അധികൃതര്‍ റെസ്റ്റോറന്റ് നാല് ദിവസത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പ് പാകം ചെയ്ത ഭക്ഷണവും പൂത്ത ബ്രെഡും കേടായ പച്ചക്കറിയും നിരോധിക്കപ്പെട്ട നിറങ്ങളുമാണ് ജഡേജയുടെ റെസ്റ്റോറന്റില്‍ നിന്ന് പിടിച്ചെടുത്തത്.

കനത്ത പിഴ റെസ്റ്റൊറന്റില്‍ നിന്നും ഈടാക്കുമെന്നാണ് സൂചന. നഗരത്തില്‍ ജഡേജയുടേത് അടക്കം മൂന്ന് റെസ്റ്റോറന്റുകളിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത വാര്‍ത്ത പുറത്തുവന്നത് ഹോട്ടലിന്റെ സല്‍പേരിന് കളങ്കമായി. ജഡേജയുടെ റെസ്റ്റൊറന്റായതിനാല്‍ സാമാന്യം നല്ല ബിസിനസ് നടന്നിരുന്ന ഹോട്ടലാണിത്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് ഹോട്ടല്‍ വിവാദവും ജഡേജയെ തേടിയെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications