വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പില്‍ ഇന്ത്യ ജഡേജയുടെ വിലയറിഞ്ഞു; ഇനി പുറത്താക്കരുതെന്ന് അസറുദ്ദീന്‍

ഏഷ്യാ കപ്പില്‍ ഇന്ത്യൻ ടീം ജഡേജയുടെ വിലയറിഞ്ഞു | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ നാണംകെട്ട തോല്‍വിയില്‍നിന്നും ഇന്ത്യയെ കരകയറ്റിയതിന്റെ പങ്ക് രവീന്ദ്ര ജഡേജയ്ക്കുമുണ്ട്. ഇന്ത്യ മൂന്ന് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ 33 പന്തില്‍ 23 റണ്‍സ് നേടി താരം നിര്‍ണായകമായതോടെ ഏകദിന ക്രിക്കറ്റില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ്. നീണ്ടകാലം പുറത്തായിരുന്ന ജഡേജ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ടീമിലെത്തുന്നത്. കിട്ടിയ അവസരം ശരിയായി ഉപയോഗിക്കുകയും ചെയ്തു.

ജഡേജയെ ഇനി അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ടീമിലേക്കും പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതമാകും. ഇടങ്കൈയ്യന്‍ ഓള്‍ റൗണ്ടറെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ അഭിപ്രായം. ബാറ്റിങ്ങിലും, ബൗളിങ്ങിലും, ഫീല്‍ഡിങ്ങിലും ജഡേജയുടെ സാന്നിധ്യം മികച്ചതായിരുന്നെന്ന് അസറുദ്ദീന്‍ പറഞ്ഞു.

ravindra

ഫൈനലില്‍ ആറ് ഓവര്‍ എറിഞ്ഞ ജഡേജ 31 റണ്‍സ് ആണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ മുഹമ്മദ് മിഥുനെ റണ്ണൗട്ടാക്കിയത് ജഡേജയാണ്. റണ്‍സ് പിന്തുടരുന്നതിനിടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറുമായി ചേര്‍ന്ന് 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും താരത്തിന് കഴിഞ്ഞു. ജഡേജ ഈ അവരത്തില്‍ പുറത്തായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ജയം അപ്രാപ്യമാകുമായിരുന്നെന്ന് അസറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

ഷാര്‍ജയില്‍ ക്രിക്കറ്റ് വിരുന്ന്, ടി20യെ കടത്തിവെട്ടും, ഇത് ടി10!! ഗെയ്ല്‍, റാഷിദ്.. കേരളത്തിനും ടീം ഷാര്‍ജയില്‍ ക്രിക്കറ്റ് വിരുന്ന്, ടി20യെ കടത്തിവെട്ടും, ഇത് ടി10!! ഗെയ്ല്‍, റാഷിദ്.. കേരളത്തിനും ടീം

ഏകദിനത്തിലേക്ക് മടങ്ങിയെത്തിയ ഓള്‍റൗണ്ടര്‍ നേരത്തെ ബംഗ്ലാദേശിനെതിരെ 4 വിക്കറ്റ് പ്രകടനത്തോടെ മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു. 2017ല്‍ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ച താരം 442 ദിവസത്തിനുശേഷമാണ് വീണ്ടും പരിമിത ഓവറില്‍ ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങിയത്. ജഡേജ ടീമില്‍ സ്ഥിരത നേടുമ്പോള്‍ അന്തിമ ഇലവനെ തെരഞ്ഞെടുക്കുക ടീം മാനേജ്‌മെന്റിന് തലവേദനയാകും.

Story first published: Saturday, September 29, 2018, 11:33 [IST]
Other articles published on Sep 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X