വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ 200 വിക്കറ്റു വീഴ്ത്തി ജഡേജ; പുതിയൊരും ലോക റെക്കോര്‍ഡും സ്വന്തം

Ravindra Jadeja Sets A New Record After Taking 200 Test Wickets | Oneindia Malayalam

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 200 വിക്കറ്റ് നേട്ടത്തിലെത്തിയ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ പുതിയൊരു ലോക റെക്കോര്‍ഡും തന്റെ പേരിലാക്കി. മത്സരത്തിന്റെ മൂന്നാം ദിനം സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റ് സ്വന്തമാക്കിയാണ് ജഡേജ ടെസ്റ്റ് കരിയറിലെ ഇരുനൂറാം വിക്കറ്റ് നേട്ടത്തിലെത്തിയത്.

ഇടംകൈയ്യന്‍ സ്പിന്നര്‍മാരില്‍ അതിവേഗം 200 വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ജഡേജയുടെ പേരിലായിരിക്കും. മാത്രമല്ല, 200 വിക്കറ്റ് നേട്ടത്തിലെത്തുന്ന പത്താമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ് ജഡേജ. ടെസ്റ്റില്‍ നാളുകളായി ഇന്ത്യയുടെ പ്രധാന വിക്കറ്റുവേട്ടക്കാരനായ താരത്തിന്റെ ബൗളിങ് ശരാശരി(24.20)യും മികച്ചതാണ്. ഇത്രയും വിക്കറ്റ് വീഴ്ത്തിയ കളിക്കാരുടെ ശരാശരിയില്‍ മുന്നിലുള്ളതും ഇന്ത്യന്‍ താരം തന്നെ.

ആ റെക്കോര്‍ഡ് ഞാനിങ്ങ് എടുക്കുന്നു, പൊറുക്കണം... കോലിയോട് ക്ഷമ ചോദിച്ച് ഡച്ച് താരംആ റെക്കോര്‍ഡ് ഞാനിങ്ങ് എടുക്കുന്നു, പൊറുക്കണം... കോലിയോട് ക്ഷമ ചോദിച്ച് ഡച്ച് താരം

jadeja

സ്പിന്നര്‍മാര്‍ക്ക് എക്കാലവും പുകഴ്‌പെറ്റ ഇന്ത്യയില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആറാമത്തെ സ്പിന്നറുമായി ജഡേജ. ഇന്ത്യന്‍ കളിക്കാരില്‍ ആര്‍ അശ്വിനാണ് അതിവേഗം 200 വിക്കറ്റ് തികച്ചത്. അശ്വിന്‍ 37 മത്സരങ്ങളില്‍നിന്നും ഈ നേട്ടത്തിലെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ജഡേജ 44 മത്സരങ്ങളാണ് എടുത്തത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഹര്‍ഭജന്‍ സിങ് 46 മത്സരങ്ങളില്‍നിന്നും 200 വിക്കറ്റ് തികച്ചു.

Story first published: Friday, October 4, 2019, 17:13 [IST]
Other articles published on Oct 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X