ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ജഡേജയുടെ താടി
പെര്‍ത്ത്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുന്നിതന്റെ പിന്നലെന്താണ്. വിജയങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തിയേക്കാം. എന്നാല്‍, ടീമിന്റെ വിജയത്തിന് പിന്നില്‍ തന്റെ താടിവളര്‍ത്തലാണെന്നാണ് ഓള്‍റൗണ്ടര്‍ ജഡേജ പറയുന്നത്.
കഴിഞ്ഞദിവസം വെസ്റ്റിഡീസുമായി നടന്ന മത്സരത്തില്‍ വിന്‍ഡീസിനെ 182 റണ്‍സിന് എറിഞ്ഞൊതുക്കി പവലിയനിലേക്ക് മടങ്ങവെ മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ താടിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജഡേജയുടെ തമാശരൂപേണയുള്ള മറുപടി പുറത്തുവന്നത്. ഈ താടി ഇന്ത്യയുടെ വിജയമുദ്രമാണെന്ന് ജഡേജ പ്രതികരിച്ചു.

താടി കളഞ്ഞാല്‍ തന്നെ കാണാന്‍ ഭംഗിയുണ്ടാകില്ല. താടി വളര്‍ത്തി കളിച്ച മൂന്നു കളികളിലും ഇന്ത്യ ജയിച്ചതു കണ്ടില്ലേ. ജഡേജ പറഞ്ഞു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഹോള്‍ഡറുടെ നിര്‍ണായ വിക്കറ്റ് അടക്കം രണ്ടു വിക്കറ്റ് വീഴ്ത്തിയ ജഡേജയ്ക്ക് പക്ഷേ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ല. കേവലം പതിമൂന്നു റണ്‍സ് മാത്രമാണ് അടങ്കയ്യന്‍ ബാറ്റ്‌സ്മാന്റെ സമ്പാദ്യം.
ക്യാപ്റ്റന്‍ ധോണിയുടെ പ്രകടന മികവിലാണ് ഒരുവസരത്തില്‍ തോല്‍വി ഭയന്ന ഇന്ത്യ നാലാം ജയം ആഘോഷിച്ചത്. 182 എന്ന താരതമ്യേന കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍ എളുപ്പം പുറത്തായിട്ടും. പതിവ് ശൈലിയില്‍ നിന്നും വിഭിന്നമായി ബാറ്റുവീശിയ ധോണി 56 പന്തില്‍ നിന്നും 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications