Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ കളി മാത്രം കണ്ടില്ല?, സെവാഗിനെതിരെ വാളെടുത്ത് ജഡേജ

Ravindra Jadeja Tweet Against Virender Sehwag | Oneindia Malayalam

വിശാഖപട്ടണം: ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചിരിക്കുകയാണ് ഇന്ത്യ. 203 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. അഞ്ചാം ദിനം സമനിലയ്ക്കായി കളിച്ചെങ്കിലും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും കൂടി ദക്ഷിണാഫ്രിക്കയുടെ അടിവേരിളക്കി. നിലവില്‍ മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0 എന്ന നിലയ്ക്ക് മുന്നിലാണ് ഇന്ത്യ. ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ഒട്ടേറെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിരേന്ദര്‍ സെവാഗുമുണ്ട് ഇക്കൂട്ടത്തില്‍.

ആരാധകരുടെ നിരാശ

ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചാണ് സെവാഗ് ട്വീറ്റ് ചെയ്തത്. പക്ഷെ എന്തുകൊണ്ടോ രവീന്ദ്ര ജഡേജയുടെ പേരുമാത്രം പറയാന്‍ വിരേന്ദര്‍ സെവാഗ് വിട്ടുപോയി. പിന്നാലെ ജഡേജാ ആരാധകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജഡേജയെ സെവാഗ് ഒഴിവാക്കിയതില്‍ ആരാധകര്‍ നിരാശ മറച്ചുവെച്ചില്ല.

സെവാഗിന്റെ ട്വീറ്റ്

'ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും താരം നടത്തിയ പ്രകടനം സെവാഗ് കണ്ടില്ലേ? അതോ ആ സമയത്ത് താങ്കള്‍ ഉറങ്ങിപ്പോയോ?', ആരാധകരില്‍ ഒരാളുടെ മറുപടി ജഡേജ റീട്വീറ്റ് ചെയ്തതോടെയാണ് സംഭവം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്.

'ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയ രോഹത്തിനിത് സ്വപ്‌ന തുടക്കം. താരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു', ഇന്ത്യ ജയിച്ചതിന് പിന്നാലെ സെവാഗ് ട്വീറ്റ് ചെയ്യുകയായിരുന്നു.

റീട്വീറ്റ് ചെയ്ത് ജഡേജ

ആദ്യ ടെസ്റ്റില്‍ തുടരെ രണ്ടു സെഞ്ചുറി കണ്ടെത്തിയ രോഹിത്ത് ഇന്ത്യയുടെ വിജയശില്‍പ്പികളില്‍ ഒരാളാണ്. 'മായങ്ക് അഗര്‍വാള്‍, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, ചേതേശ്വര്‍ പൂജാര തുടങ്ങിയവരുടെ സംഭാവനകളും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായെന്ന് സെവാഗ് കൂട്ടിച്ചേര്‍ത്തു. ഇതുകണ്ടാണ് ജഡേജാ ആരാധകര്‍ രോഷം കൊണ്ടത്. എന്തായാലും സെവാഗിനെ കളിയാക്കിയുള്ള ആരാധകന്റെ കുറിപ്പ് റീട്വീറ്റ് ചെയ്ത ജഡേജയുടെ നടപടി ബാലിശമായിപ്പോയെന്ന് ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സെവാഗോ, രോഹിതോ കേമന്‍? രോഹിതെന്ന് അക്തര്‍!! ഇതു തന്നെ കാരണം...

ക്രിക്കറ്റ് ലോകത്തെ പ്രതികരണം

അനാവശ്യമായ വിവാദത്തിനാണ് ജഡേജ വഴിയൊരുക്കുന്നത്. ജഡേജയുടെ പേരു പരാമര്‍ശിക്കാന്‍ മറന്നുപോയതായിരിക്കാം സെവാഗ്. ഇതു വലിയ സംഭവമാക്കി മാറ്റേണ്ട ആവശ്യമില്ലെന്നാണ് ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. ഇതേസമയം, ജഡേജയ്ക്ക് പിന്തുണയര്‍പ്പിച്ചും ഒരുവിഭാഗം പേര്‍ രംഗത്തുണ്ട്. വിശാഖപട്ടണത്ത് ആദ്യ ഇന്നിങ്‌സില്‍ 30 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം 40 റണ്‍സും താരം കുറിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിലെ നാലു വിക്കറ്റ് ഉള്‍പ്പെടെ മൊത്തം ആറു വിക്കറ്റുകളാണ് ജഡേജ ആദ്യ ടെസ്റ്റില്‍ നേടിയത്.

Story first published: Tuesday, October 8, 2019, 11:36 [IST]
Other articles published on Oct 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+