Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു സെഞ്ച്വറി നേടാന്‍ 9 വര്‍ഷം, 218 മത്സരങ്ങള്‍; ഒടുവില്‍ സാധിച്ചതെങ്ങിനെ? ജഡേജ പറയുന്നു

ഇന്ത്യക്കായി ഒരു സെഞ്ച്വറി നേടാന്‍ 9 വര്‍ഷം | Oneindia Malayalam

രാജ്‌കോട്ട്: രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലെത്തി ഒന്‍പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. മൂന്ന് ഫോര്‍മാറ്റുകളിലുമായി ഇതിനകം 218 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തോടെയാണ് ഇന്ത്യന്‍ ടീമിലെത്തിയതെങ്കിലും ലെഗ്‌സ്പിന്നറായാണ് തിളങ്ങിയത്. ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ബൗളിങ് പ്രകടനവും സൗരാഷ്ട്ര താരം നടത്തിയിട്ടുണ്ട്.

എഴുതിത്തള്ളാന്‍ വരട്ടെ!! ലോകകപ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല... മടങ്ങിവരവ് മോഹിച്ച് സൂപ്പര്‍ താരങ്ങള്‍
ആഭ്യന്തര ക്രിക്കറ്റില്‍ 3 ട്രിപ്പിള്‍ സെഞ്ച്വറികളാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍ നേടിയത്. എന്നാല്‍, രാജ്യത്തിനായി ഒരു സ്വഞ്ച്വറി നേടാന്‍ ഒന്‍പത് വര്‍ഷത്തെ കഠിനപ്രയത്‌നം ആവശ്യമായി വന്നു. ചില ഇന്നിങ്‌സുകള്‍ സെഞ്ച്വറിയിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഇടറിവീഴുകയായിരുന്നു. ഒടുവില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ രാജ്‌കോട്ടിലെ മൈതാനത്ത് ജഡേജ ആ സ്വപ്‌നം സഫലമാക്കി.

Ravindra Jadeja

പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ആദ്യ സെഞ്ച്വറിയെന്നാണ് ജഡേജയുടെ പ്രതികരണം. അന്താരാഷ്ട്ര ക്രിക്കറ്റിലെ നീണ്ട കാത്തിരിപ്പിനുശേഷം എത്തിയ സെഞ്ച്വറി അത്രമേല്‍ സന്തോഷമുള്ളതും വിലപ്പെട്ടതുമാണ്. നേരത്തെ, സെഞ്ച്വറിക്കടുത്തുവെച്ച് പുറത്തായതിനാല്‍ ഇത്തവണ അത് നേടുമെന്ന വാശിയുണ്ടായിരുന്നു. ഒടുവില്‍ ആ ആഗ്രഹം പൂവണിഞ്ഞെന്നും താരം പറഞ്ഞു.

ഇംഗ്ലണ്ടില്‍ അടുത്തിടെ നടന്ന പരമ്പരയില്‍ അവസാന ടെസ്റ്റില്‍ 86 റണ്‍സ് നേടിയിരുന്നു. മികച്ച പന്തേറുകാരുടെ സ്വിങ് ബൗളിങ്ങിനെ പ്രതിരോധിച്ച് ഇത്തരമൊരു സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞ തനിക്ക് രാജ്‌കോട്ടില്‍ സെഞ്ചറി നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതായി ജഡേജ പറഞ്ഞു. ഏഷ്യാ കപ്പിലൂടെ ഏകദിനത്തിലും തിരിച്ചെത്തിയ താരം മികച്ച ഫോമില്‍ കളി തുടരാനാകുമെന്ന പ്രതീക്ഷയിലാണ്.

Story first published: Saturday, October 6, 2018, 11:44 [IST]
Other articles published on Oct 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+