Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡേജ ആദ്യ ടെസ്റ്റുകളില്‍ കളിക്കാത്തതില്‍ സന്തോഷം; ഇന്ത്യയ്ക്ക് പരിഹാസവുമായി ഇംഗ്ലണ്ട് കോച്ച്

ലണ്ടന്‍: അഞ്ചാംടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍താരം രവീന്ദ്ര ജഡേജ തിളങ്ങിയതോടെ ആശ്വാസവുമായി ഇംഗ്ലണ്ട് സഹപരിശീലകന്‍ പോള്‍ ഫാര്‍ബ്രേസ്. ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജ പുറത്താകാതെ 86 റണ്‍സും നേടിയിരുന്നു. ബാറ്റിങ് തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ടീമിന് ജഡേജയുടെ ഒറ്റയാള്‍ പാരാട്ടം തുണയായി.

ജഡേജ ആദ്യ നാലുകളികളിലും പുറത്തിരിക്കേണ്ടിവന്നത് തങ്ങളെ സംബന്ധിച്ച് ആശ്വാസമാണെന്നാണ് ഇപ്പോള്‍ ഇംഗ്ലണ്ട് പരിശീലകന്റെ പരിഹാസം. ജഡേജ ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ തങ്ങളെ ശരിക്കും വെള്ളംകുടിപ്പിച്ചു. ആദ്യ മത്സരങ്ങളില്‍ ജഡേജയുണ്ടായിരുന്നില്ല എന്നതില്‍ ആശ്വാസം കൊള്ളുകയാണിപ്പോള്‍. ഒരു കളിമാത്രമാണ് ജഡേജയ്ക്ക് ലഭിച്ചതെന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്.

ravindrajadeja

ജഡേജ അപകടകാരിയായ ഒരു കളിക്കാരനാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങാന്‍ കഴിയും. അവസാന മത്സരത്തിനിരങ്ങിയ അലിസ്റ്റര്‍ കുക്കിന് സെഞ്ച്വറി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മൂന്നാംദിനം കളയവസാനിക്കുമ്പോള്‍ 46 റണ്‍സുമായി ക്രിസീലുണ്ട് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍. 154 റണ്‍സ് ലീഡിലുള്ള ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കിക്കഴിഞ്ഞു. അഞ്ചു മത്സരങ്ങളുടെ പരമ്പര 3-1ന് ഇംഗ്ലണ്ട് ഇതിനകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. അവസാന ടെസ്റ്റ് ഇന്ത്യ ജയിക്കണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം.

Story first published: Monday, September 10, 2018, 14:28 [IST]
Other articles published on Sep 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+