Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രിപ്പിള്‍ സെഞ്ച്വറി നേടിയ നാട്ടിലെ മൈതാനത്ത് ആദ്യ ടെസ്റ്റ് സെഞ്ച്വറിയുമായി ജഡേജ

ടെസ്​റ്റില്‍ കന്നി സെഞ്ചുറിയുമായി ജഡേജ | Oneindia Malayalam

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നാട്ടുകാരെ സാക്ഷിയാക്കി രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്പിള്‍ നേടിയ സ്വന്തം നാട്ടിലെ മൈതാനത്തുതന്നെയാണ് കന്നി സെഞ്ച്വറിയെന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തില്‍ 86 റണ്‍സെടുത്ത ജഡേജ ഫോമിലാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.

ravindra-jadeja

രാജ്‌കോട്ടിലെ ബാറ്റിങ് പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ സെഞ്ച്വറി തികച്ചതിന് പിന്നാലെ രണ്ടാം ദിനം ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ച്വറി നേടി. ഇതിന് പിന്നാലെയാണ് വാലറ്റക്കാരെ കൂട്ടുപിടിച്ച് ജഡേജ നൂറു റണ്‍സെടുത്തത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത ഇന്ത്യ രണ്ടാംദിനം വെസ്റ്റിന്‍ഡീസിന്റെ ആറുവിക്കറ്റുകളും പിഴുതു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കളിക്കാരനാണ് ജഡേജ. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടാന്‍ 38 മത്സരങ്ങള്‍ വേണ്ടിവന്നു. നേരത്തെ മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 90 റണ്‍സ് ആയിയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടില്‍ 86 റണ്‍സും നേടി. ഏകദിന ക്രിക്കറ്റിലും തിരിച്ചുവരവില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതോടെ ലോകകപ്പ് ടീമിലും ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് താരം.

Story first published: Friday, October 5, 2018, 17:55 [IST]
Other articles published on Oct 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+