രാജ്‌കോട്ട്: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ഭാര്യാ പിതാവ് സമ്മാനമായി നല്‍കിയത് 95 ലക്ഷത്തിന്റെ ഓഡി കാര്‍. ഓഡിയുടെ ക്യു 3 വേര്‍ഷനാണ് ജഡേജയുടെ പക്കലുളളതെങ്കിലും വിവാഹത്തോടനുബന്ധിച്ചു ആഡംഭര കാറിന്റെ മറ്റൊരു വേര്‍ഷന്‍ ലഭിച്ച സന്തോഷത്തിലാണ് താരം.ഏപ്രില്‍ 17 നാണ് ജഡേജയും മെക്കാനിക്കല്‍ എന്‍ജിനീയറായ റീവ സോളങ്കിയും തമ്മിലുളള വിവാഹം.

രാജ് കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ് റീവ.ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് രാജ്‌കോട്ടിലെ സ്വന്തം ഹോട്ടലായ ജഡ്ഡൂസില്‍ ഇവരുടെ വിവാഹ നിശ്ചയം നടന്നത്.ക്ഷണിക്കപ്പെട്ട പ്രമുഖര്‍ മാത്രമാണ് വിവാഹ നിശ്ചയ്തില്‍ പങ്കെടുത്തത്.ഏപ്രില്‍ ഒന്‍പതിനു തുടങ്ങുന്ന ഐ.പി.എല്ലിന്റെ ഒന്‍പതാം സീസണില്‍ സുരേഷ് റെയ്‌ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് ജഡേജ ഇത്തവണ കളിക്കുക .
വിവാഹ തലേന്ന് സുഹൃത്തുക്കള്‍ക്കും ടീം അംഗങ്ങള്‍ക്കുമായി രാജ്‌കോട്ടിലെ ഹോട്ടലില്‍ പാര്‍ട്ടി നല്‍കാനാണ് ജഡേജയുടെ തീരുമാനം