Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിലെ മികച്ച സ്പിന്നര്‍ ഇദ്ദേഹം, അശ്വിന്‍ മെച്ചപ്പെടുന്നില്ല — തുറന്നടിച്ച് ദിലീപ് ദോഷി

അനില്‍ കുംബ്ലെ, ബിഷന്‍ സിങ് ബേദി, ഇഎഎസ് പ്രസന്ന, ശ്രീനിവാസ വെങ്കടഴഗര്‍, വിനൂ മങ്കാദ്, ദിലീപ് ദോഷി, ഹര്‍ഭജന്‍ സിങ്... തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്‍ പ്രതിഭയ്ക്ക് ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. എന്നാല്‍ ആധുനിക കാലത്ത് സ്പിന്‍ ബൗളിങ്ങിന് പ്രസക്തി നഷ്ടപ്പെടുകയാണോ? മുന്‍ സ്പിന്‍ ഇതിഹാസം ദിലീപ് ദോഷി ആശങ്ക പങ്കുവെയ്ക്കുന്നു.

ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇദ്ദേഹം, അശ്വിന്‍ മെച്ചപ്പെടുന്നില്ല — തുറന്നടിച്ച് ദിലീപ

ക്രിക്കറ്റിലെ ഒരു കലയാണ് സ്പിന്‍ ബൗളിങ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ പുതിയ കാലത്തു ഇതു അന്യം നിന്നുപോവുകയാണ് — ബംഗാളും സൗരാഷ്ട്രയും തമ്മില്‍ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിനിടെ ദിപീപ് ദോഷി സൂചിപ്പിച്ചു. ഇപ്പോഴുള്ള സ്പിന്‍ ബൗളര്‍മാര്‍ക്ക് വൈവിധ്യമില്ലെന്ന കാര്യമാണ് ഇദ്ദേഹത്തെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്.

ഇതേസമയം, ഓസീസ് സ്പിന്നര്‍ നതാന്‍ ലയോണ്‍ ദിലീപ് ദോഷിയുടെ പ്രിയ സ്പിന്നര്‍മാരുടെ പട്ടികയിലുണ്ട്. ക്ലാസിക് തനിമ ചോരാത്ത ബൗളിങ് ആക്ഷനും കളിയിലെ പെരുമാറ്റവും ലയോണിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നു, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദോഷി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനും സൗരാഷ്ട്രയ്ക്കും വേണ്ടി കളിച്ച താരമാണ് ദിലീപ് ദോഷി. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ടീം ഇന്ത്യയുടെ ഇപ്പോഴത്തെ മികച്ച സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ്. രവിചന്ദ്രന്‍ അശ്വിനെക്കാളും മികവ് ജഡേജയ്ക്കുണ്ടെന്നാണ് ദോഷിയുടെ പക്ഷം. സ്പിന്‍ ബൗളറെന്ന നിലയില്‍ അശ്വിന്‍ കൂടുതല്‍ വളരുന്നില്ല. താരത്തിനുള്ള പോരായ്മയും ഇതുതന്നെയാണ്, ദോഷി കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞകാലങ്ങള്‍ നോക്കിയാല്‍ അശ്വിന്റെ വളര്‍ച്ച പരിമിതമാണ്. അശ്വിന് സ്ഥിരതയുണ്ട്. ഇക്കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ കരിയറില്‍ എത്തേണ്ടയിടത്തല്ല അശ്വിന്‍ ഇപ്പോഴുള്ളത്. ഇതിന് കാരണങ്ങള്‍ പലതാകാം', ദിലീപ് ദോഷി പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇദ്ദേഹം, അശ്വിന്‍ മെച്ചപ്പെടുന്നില്ല — തുറന്നടിച്ച് ദിലീപ

പുതുതലമുറ സ്പിന്നര്‍മാര്‍ ദൂസര, തീസര ശൈലികളില്‍ കൂടുതലായി ആശ്രയിക്കുന്നതിനെ കുറിച്ചും ദോഷിക്ക് അതൃപ്തിയുണ്ട്. ആദ്യം 'പെഹല' എറിയാന്‍ പഠിക്കണം. എന്നിട്ടാകാം ദൂസരയും തീസരയും. നിലവില്‍ കളിക്കുന്ന 98 ശതമാനം സ്പിന്നര്‍മാരും ഒരേ മാതൃകയില്‍ വൈവിധ്യങ്ങളില്ലാതെയാണ് പന്തെറിയുന്നത്. അതുകൊണ്ട് ആദ്യം അടിസ്ഥാന സ്പിന്‍ ഇവര്‍ സ്വായത്തമാക്കട്ടെ. എന്നിട്ടുമതി, മറ്റു പരീക്ഷണങ്ങള്‍ - ദോഷി തുറന്നടിച്ചു.

ഇദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ സ്പിന്‍ ബൗളര്‍മാരുടെ മികവിനെ ദൂസരകള്‍ ബാധിക്കും. സ്പിന്‍ ബൗളിങ്ങിന് മസില്‍ മെമ്മറി ഏറെ ആവശ്യമാണ്. ബൗളിങ് ആക്ഷന്‍ തുടരെ മാറ്റിക്കൊണ്ടിരുന്നാല്‍ ബൗളറുടെ സ്പിന്‍ മികവിനെ ഇതു സാരമായി ബാധിക്കും. ദൂസരകള്‍ക്കായി ഗ്രിപ്പ് മാറ്റരുതെന്നാണ് പുതുതലമുറ സ്പിന്നര്‍മാരോടുള്ള ദിലീപ് ദോഷിയുടെ നിര്‍ദ്ദേശം.

Source: TOI

Story first published: Wednesday, March 11, 2020, 14:37 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+