വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ചെന്നൈ 'റണ്ണൗട്ട്' കിങ്‌സ്, ആദ്യ അഞ്ചിലെ മൂന്നും സിഎസ്‌കെ താരങ്ങള്‍!

രണ്ടു പേര്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ്

ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ നിരവധി അവിസ്മരണീയ ഫീല്‍ഡിങ് പ്രകടനങ്ങള്‍ക്കു ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. ബൗണ്ടറി ലൈനിന് അരികിലെ അവിശ്വസനീയ ക്യാച്ചുകളും സേവുകളുമെല്ലാം ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇതു മാത്രമല്ല നിരവധി മിന്നല്‍ റണ്ണൗട്ടുകളും ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണൗട്ടുകള്‍ നടത്തിയിട്ടുള്ള ഫീല്‍ഡര്‍മാരുടെ കണക്കെടുത്താല്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആധിപത്യമാണ് ടോപ്പ് ഫൈവില്‍ നമുക്ക് കാണാന്‍ സാധിക്കുക. എലൈറ്റ് ലിസ്റ്റിലെ ആദ്യത്തെ അഞ്ചു പേരില്‍ മൂന്നും സിഎസ്‌കെയുടെ താരങ്ങളാണെന്നു കാണാന്‍ കഴിയും.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും നിലവിലെ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഒന്നാംസ്ഥാനം പങ്കിടുകയാണ്. 21 റണ്ണൗട്ടുകള്‍ വീതം ഇരുവരും നടത്തിയിട്ടുണ്ട്. 17 റണ്ണൗട്ടുകളുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും 16 വീതം റണ്ണൗട്ടുകള്‍ നടത്തിയിട്ടുണ്ട്.

ഏറ്റവുമധികം റണ്ണൗട്ടുകള്‍ നടത്തിയിട്ടുള്ള ആദ്യത്തെ അഞ്ചു പേരും നിലവില്‍ മല്‍സരംഗത്തുള്ളവരാണ്. മാത്രമല്ല എല്ലാവരും ഇന്ത്യന്‍ താരങ്ങളാണെന്നതും മറ്റൊരു കൗതുകകമാണ്. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ ഈ ലിസ്റ്റില്‍ മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഇക്കൂട്ടത്തില്‍ ധോണിയാണ് ഈ സീസണോടെ വിരമിക്കാന്‍ സാധ്യതയുള്ളവര്‍. അതുകൊണ്ടു തന്നെ ജഡ്ഡു ഈ ലിസ്റ്റില്‍ തന്റെ ആധിപത്യം തുടര്‍ന്നുള്ള സീസണുകളില്‍ മെച്ചപ്പെടുത്തുമെന്നുറപ്പാണ്.

അതേസമയം, ഫീല്‍ഡിങിലെ രാജാക്കന്‍മാരാണെന്നു തെളിയിച്ച സിഎസ്‌കെ ഐപിഎല്ലില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് നേരത്തേ അവകാശികളായിരുന്നു. കഴിഞ്ഞ സീസണോടെയാണ് ഈ റെക്കോര്‍ഡ് തകര്‍ന്നത്. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമായിരുന്നു നേരത്തേ സിഎസ്‌കെ. എന്നാല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു ഇതു നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പ്ലേഓഫ് കാണാതെ സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു. ഏറ്റവുമാദ്യം പുറത്തായ ടീമും അവര്‍ തന്നെയായിരുന്നു.

ഈ സീസണില്‍ ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ ലക്ഷ്യമിട്ടുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ നിന്നു വിട്ടുനിന്ന റെയ്‌ന മടങ്ങിയെത്തിയത് സിഎസ്‌കെയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ലേലത്തില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയടക്കമുള്ളവരെ കൊണ്ടുവരാനും സിഎസ്‌കെയ്ക്കായിരുന്നു.

Story first published: Tuesday, April 6, 2021, 15:37 [IST]
Other articles published on Apr 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X