Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ യുവിയുടെ പിന്‍ഗാമി... തുടരെ ആറ് സിക്‌സര്‍, ജഡേജയ്ക്കു ചരിത്രനേട്ടം, ഈ 'തല്ല് ' ബിസിസിഐക്ക്

സൗരാഷ്ട്ര: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്നും തഴയപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാറ്റിങ് വിസ്‌ഫോടനത്തിലൂടെ ബിസിസിഐക്ക് ചുട്ട മറുപടി നല്‍കി. ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തിയാണ് ജഡേജ വിസ്മയിപ്പിച്ചത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് വിരുന്ന്. ജാംനഗറും അമ്രേലിയും തമ്മിലുള്ള ഇന്റര്‍ ഡിസ്ട്രിക്കറ്റ് ടി ട്വന്റി ടൂര്‍ണമെന്റിലാണ് ജഡേജ സിക്‌സര്‍ പ്രകടനം നടത്തിയത്.

1

ജാംനഗര്‍ ടീമിനായി കളിച്ച ജഡേജ കേവലം 69 പന്തില്‍ 154 റണ്‍സാണ് വാരിക്കൂട്ടിയത്. ജഡേജയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ നിശ്ചിത ഓവറില്‍ ടീം ആറു വിക്കറ്റിന് 239 റണ്‍സ് നേടുകയും ചെയ്തു. കളിയുടെ 10ാം ഓവറിലാണ് ജഡേജ ക്രീസിലെത്തിയത്. 15ാം ഓവറിലായിരുന്നു കാണികളെ അദ്ഭുതപ്പെടുത്തിയ താരത്തിന്റെ സിക്‌സര്‍ മഴ. നീലം വംജയുടെ ബൗളിങിലാണ് ജഡേജ ഒന്നിനു പിറകെ ഒന്നായി പന്ത് സിക്‌സറിലേക്കു പറത്തിയത്. ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ജഡേജയുടെ ബാറ്റില്‍ നിന്നും പന്ത് പറന്നു. 15 കൂറ്റന്‍ സിക്‌സറുകളും 10 ബൗണ്ടറികളുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

2

ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും നിലവിലെ കോച്ചും മുന്‍ താരവുമായ രവിശാസ്ത്രിയും മാത്രമേ ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. 1985 ജനുവരി 10നായിരുന്നു ശാസ്ത്രിയുടെ മിന്നല്‍ പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലായിരുന്നു ശാസ്ത്രി തുടരെ ആറു സിക്‌സറുകള്‍ നേടി റെക്കോര്‍ഡിട്ടത്. അതേസമയം, 2007ലെ ടി ട്വന്റി ലോകകപ്പിലായിരുന്നു യുവരാജിന്റെ മാസ്മരിക പ്രകടനം. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയാണ് അന്നു കളിയുടെ 19ാം ഓവറില്‍ യുവിയുടെ ബാറ്റിങ് വെടിക്കെട്ട് കണ്ടത്.

3

നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന ജഡേജ അടുത്തിടെയാണ് പുറത്തായത്. യുസ്‌വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് എന്നിവരെ സ്പിന്നര്‍മാരായി ഇന്ത്യ ഉപയോഗിച്ചതടെ ജഡേജയ്ക്കു സ്ഥാനം നഷ്ടമാവുകയായിരുന്നു. പിന്നീട് ടെസ്റ്റ് ടീമില്‍ മാത്രമൊതുങ്ങി ജഡേജയുടെ സാന്നിധ്യം. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണായക സാന്നിധ്യമാവാന്‍ തനിക്ക് ഇനിയും സാധിക്കുമെന്ന് തെളിയിക്കുന്നതാണ് പ്രാദേശിക ടൂര്‍ണമെന്റിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

Story first published: Saturday, December 16, 2017, 11:43 [IST]
Other articles published on Dec 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+