വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന്‍ മങ്കാദിങ് ചെയ്തത് ശരിയായില്ല; ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന സമിതി

ലണ്ടന്‍: മങ്കാദിങ് വിവാദത്തില്‍ നേരത്തെയുള്ള നിലപാടില്‍ മാറ്റം വരുത്തി ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന സമിതിയായ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ഐപിഎല്‍ മത്സരത്തിനിടെ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കിയത് വിവാദമായിരുന്നു. ഈ വിഷയത്തില്‍ നേരത്തെ അശ്വിന് അനുകൂലമായിട്ടായിരുന്നു എംസിസിയുടെ പ്രതികരണം.

aswin

നോണ്‍ സ്ട്രൈക്കറെ റണ്ണൗട്ടാക്കും മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് ക്രിക്കറ്റ് നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെന്നും പന്ത് റിലീസ് ചെയ്യും മുന്‍പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരല്ലെന്നുമായിരുന്നു മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് നേരത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.

മിയാമി ഓപ്പണ്‍ ടെന്നിസ്: ക്വാര്‍ട്ടറിലേക്ക് കുതിച്ച് റോജര്‍ ഫെഡറര്‍,സെമി ഉറപ്പിച്ച് കരോളിന മിയാമി ഓപ്പണ്‍ ടെന്നിസ്: ക്വാര്‍ട്ടറിലേക്ക് കുതിച്ച് റോജര്‍ ഫെഡറര്‍,സെമി ഉറപ്പിച്ച് കരോളിന

എന്നാലിപ്പോള്‍ അശ്വിന്‍ ചെയ്തത് ക്രിക്കറ്റ് സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നാണ് എംസിസി പറയുന്നത്. അശ്വിന്‍ ബട്‌ലറെ പുറത്താക്കാന്‍ മന:പൂര്‍വം ശ്രമിച്ചതായാണ് വ്യക്തമാകുന്നത്. ബട്‌ലര്‍ ക്രീസ് വിട്ടുപോകുന്നത് നിരീക്ഷിച്ച് അശ്വിന്‍ ആക്ഷന്‍ താമസിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ പലവട്ടം കണ്ടശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും എംസിസി മാനേജര്‍ ഫ്രേസര്‍ സ്റ്റ്യുവര്‍ട്ട് വ്യക്തമാക്കി.

mankads

അശ്വിന്‍ ക്രീസിലെത്തുന്നതും പന്ത് എറിയുന്നതുമായ സമയം കണക്കുകൂട്ടിയാണ് ബട്‌ലര്‍ ക്രീസ് വിട്ടതെന്നുകാണാം. അശ്വിന്‍ മന:പൂര്‍വം തന്റെ ആക്ഷന്‍ വൈകിപ്പിച്ചു. ഇത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ഒട്ടും ചേര്‍ന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇത്തരമൊരു നിയമം മാറ്റാന്‍ സാധ്യമല്ലെന്ന് എംസിസി നേരത്തെ വ്യക്തമാക്കിയതാണ്. നിയമം റദ്ദ് ചെയ്താല്‍ ആനുകൂല്യം മുതലെടുത്ത് നോണ്‍ സ്ട്രൈക്കര്‍മാര്‍ ക്രീസ് വിട്ട് വാരകള്‍ മുന്നോട്ട് കയറുമെന്നും ഇത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടേ കഴിയൂവെന്നും അവര്‍ പറയുന്നുണ്ട്.

Story first published: Thursday, March 28, 2019, 15:04 [IST]
Other articles published on Mar 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X