ലണ്ടന്‍: ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് വീണ്ടും ഇംഗ്ലണ്ടിലേക്ക്. ഈ വര്‍ഷം ഇംഗ്ലീഷ് കൗണ്ടി ടീം യോര്‍ക്ക്ഷെയറുമായി കളിക്കാന്‍ താരം കരാറിലേര്‍പ്പെട്ടു. 2019ല്‍ സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ് ആയിരുന്നു യോര്‍ക്ക്ഷെയറിന്റെ പ്രധാന സ്പിന്നര്‍. ഈ വര്‍ഷം അശ്വിന് ആയിരിക്കും സ്പിന്‍ ബൗളിങ് നയിക്കുക. 33കാരനായ അശ്വിന് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും ഈവര്‍ഷം കളിക്കുന്നുണ്ട്.
ഇത്തവണ കുറഞ്ഞത് എട്ട് മത്സരങ്ങളിലെങ്കിലും അശ്വിന് കൗണ്ടിയില്‍ കളിക്കും. ഐപിഎല്ലിന് ശേഷം അശ്വിന്റെ സേവനം ലഭ്യമാകുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തല്‍. നേരത്തെ വോഴ്സ്റ്റര്ഷെയര്, നോട്ടിങ്ഹാംഷെയര്‍ ടീമുകള്‍ക്കുവേണ്ടി അശ്വിന് കൗണ്ടിയില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും ഏറെക്കുറെ പുറത്തായ താരം ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത്.
ഭുവനേശ്വര്‍ കുമാര്‍ ശസ്ത്രക്രിയയക്ക് വിധേയനായി, ഇനി ബെംഗളുരുവിലേക്ക്
യോര്‍ക്ക് ഷെയറിലെത്താന് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന അശ്വിന് പറഞ്ഞു. മികച്ച പാരമ്പര്യമുള്ള ക്ലബ്ബുകളിലൊന്നാണിത്. ഏറ്റവും മികച്ച ചില പേസ് ബൗളര്‍മാരും ബാറ്റ്സ്മാന്മാരും ടീമിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നു. വിക്കറ്റ് നേടുന്നതിനൊപ്പം റണ്‍സ് കണ്ടെത്തുന്നതും തന്റെ ജോലിയാണ്. ഏറ്റവും പ്രധാനം ടീമിനെ ചാമ്പ്യന്മാരാക്കുകയെന്നതാണെന്നും അശ്വിന് വ്യക്തമാക്കി. ഇന്ത്യയ്ക്കുവേണ്ടി 70 ടെസ്റ്റുകള്‍ കളിച്ച അശ്വിന് 362 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 27 തവണ അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന് സ്വന്തമാക്കി.