Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിനും ഇശാന്ത് ശര്‍മയും ഇംഗ്ലീഷ് ടീമുകളിലേക്ക്; ഒപ്പം ജഡേജയും

മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വനും ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മയും ഇംഗ്ലീഷ് കൗണ്ടിയില്‍ ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. വോര്‍സ്റ്റര്‍ഷെയറിനുവേണ്ടിയാണ് ഇരുവരും പന്തെറിയുക. ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുശേഷം അശ്വന് വിശ്രമം നല്‍കിയിട്ടുണ്ട്. ഈ ഇടവേളയിലാണ് കൗണ്ടി ക്രിക്കറ്റിനായി അശ്വിന്‍ ഇംഗ്ലണ്ടിലെത്തുന്നത്. ഇന്ത്യയില്‍ ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അശ്വിന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ishant

ലോക ഒന്നാം നമ്പര്‍ ബൗളറായ രവീന്ദ്ര ജഡേജയും ഇവര്‍ക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ജഡേജയുടെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ നിന്നും ജഡേജയ്ക്കും വിശ്രമം നല്‍കിയിട്ടുണ്ട്. കൗണ്ടിയിലെ പല ടീമുകളുമായി ഇതേക്കുറിച്ച് ജഡേജ ചര്‍ച്ച ചെയ്തുവരികയാണ്.

ajayjadeja

വോര്‍സ്റ്റര്‍ഷെയറില്‍ നേരത്തെയും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിട്ടുണ്ട്. കപില്‍ ദേവ്, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ഈ ടീമില്‍ അംഗങ്ങളായിരുന്നു. ഗ്ലൗസ്റ്റര്‍ഷെയറുമായി ഓഗസ്ത് 28ന് ആരംഭിക്കുന്ന മത്സരത്തില്‍ അശ്വന്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചേതേശ്വര്‍ പൂജാര നോട്ടിങ്ഹാംഷെയറിനുവേണ്ടി കൗണ്ടി കളിക്കുന്നുണ്ട്. കൗണ്ടി ക്രിക്കറ്റ് പൂജാരയുടെ ബാറ്റിങ്ങിനെ ഏറെ സ്വാധീനിക്കുകയും ചെയ്തു.

ashwin
Story first published: Tuesday, August 15, 2017, 9:18 [IST]
Other articles published on Aug 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+