Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്നൂറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ അടുത്ത ലക്ഷ്യം ആരെയും ഞെട്ടിക്കും

നാഗ്പൂര്‍: സ്പിന്‍ ഇതിഹാസം ഡെന്നീസ് ലില്ലിയുടെ റെക്കോര്‍ഡ് മറികടന്ന ആര്‍ അശ്വിന്‍ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി. 300 വിക്കറ്റുകളെന്ന നാഴികക്കല്ല് റെക്കോര്‍ഡോടെ മറികടന്ന അശ്വിന്‍ 600 വിക്കറ്റുകളാണ് ലക്ഷ്യമാക്കുന്നത്. കേവലം 54 ടെസ്റ്റുകള്‍ മാത്രം പൂര്‍ത്തിയാക്കിയ തനിക്ക് അതിന് കഴിയുമെന്നും 31കാരനായ അശ്വന്‍ പറഞ്ഞു.

56 ടെസ്റ്റുകളില്‍ നിന്നാണ് ഡെന്നിസ് ലില്ലി 300 വിക്കറ്റ് നേട്ടം കൈവരിച്ചത്. അതേസമയം, മുന്‍ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് അശ്വിന്‍ പറയുന്നു. ഇപ്പോഴത്തെ കളിക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യാ സഹായവുമുണ്ടെന്ന് തമിഴ്‌നാട് താരം ചൂണ്ടിക്കാട്ടി.

ashwin

സ്പിന്‍ ബൗളിങ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാഴ്ചയില്‍ അത് എളുപ്പമായി തോന്നാം. എന്നാല്‍, കഠിനാധ്വാനമില്ലാതെ പന്തെറിയാന്‍ കഴിയില്ല. ഒട്ടേറെ ഓവറുകള്‍ ഒരു മത്സരത്തില്‍ എറിയുമ്പോള്‍ സ്ഥിരത നിലനിര്‍ത്തുക പ്രധാനമാണെന്നും അശ്വന്‍ വ്യക്തമാക്കി.

പന്തില്‍ വൈവിധ്യം വരുത്താന്‍ ശ്രമിക്കാറുണ്ട്. ചിലതില്‍ വിജയിക്കുകയും ചെയ്യും. ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ കഴിയുമെന്നാണ് ആത്മവിശ്വാസം. വിക്കറ്റുകള്‍ എളുപ്പം വരുന്നതല്ല. ക്ഷമയും നിരന്തര പരിശീലനവും ആവശ്യമാണ്. രാജ്യത്തിനുവേണ്ടി ഏറെനാള്‍ കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അശ്വിന്‍ വ്യക്തമാക്കി.

Story first published: Tuesday, November 28, 2017, 9:43 [IST]
Other articles published on Nov 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+