Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിച്ച് കളിച്ച് അശ്വിന്‍ സച്ചിനും സേവാഗിനും മേലെ... അത് സേവാഗ് തന്നെ ഓര്‍മിപ്പിച്ചു....

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും കൈവശം വെച്ചിരുന്ന ഒരു റെക്കോര്‍ഡ് ഇനി ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്റെ പേരില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ മാന്‍ ഓഫ് ദ സീരിസ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഇക്കാര്യത്തില്‍ അശ്വിന്‍ രണ്ട് സൂപ്പര്‍ താരങ്ങളെ ഒറ്റയടിക്ക് മറികടന്നത്.

Read Also: സിന്ധുവിനെ ഒളിംപിക്‌സ് ഫൈനലില്‍ തോല്‍പിച്ച കരോളിന മാരിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍!

പതിനൊന്നാമത്തെ ടെസ്റ്റ് പരമ്പര മാത്രം കളിക്കുമ്പോഴേക്കാണ് അശ്വിന്‍ ഇവരെ രണ്ടുപേരെയും മറികടന്നത് എന്നതാണ് അത്ഭുതം. അശ്വിന്‍ ഇതുവരെ മുപ്പത്തിയാറ് ടെസ്റ്റുകള്‍ കളിച്ചു. സച്ചിന്‍ 200 ഉം സേവാഗ് 104 ടെസ്റ്റുകളും കളിച്ചു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സേവാഗ് തന്നെയാണ് അശ്വിനോട് ഈ അപൂര്‍വ്വ റെക്കോര്‍ഡിന്റെ കാര്യം ഓര്‍മപ്പെടുത്തിയത്. കാണൂ..

ഇന്ത്യന്‍ റെക്കോര്‍ഡ്

ഇന്ത്യന്‍ റെക്കോര്‍ഡ്

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരിസുകള്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസില്‍ നേടിയത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് സെഞ്ചുറിയടക്കം 235 റണ്‍സും 17 വിക്കറ്റുകളും അശ്വിന്‍ നേടി.

 സ്‌നേഹത്തോടെ ഒരു ട്വീറ്റ്

സ്‌നേഹത്തോടെ ഒരു ട്വീറ്റ്

വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കുമ്പോള്‍ ഇതല്ലേ നിനക്ക് വേണ്ടിയിരുന്നത് എന്ന് ചോദിച്ച് ഭാര്യയെ ടാഗ് ചെയ്ത് ഒരു ട്വീറ്റും അശ്വിന്‍ ചെയ്തു. ഇന്ത്യ ജയിച്ച രണ്ട് ടെസ്റ്റുകളിലും മാന്‍ ഓഫ് ദ മാച്ചായിരുന്നു അശ്വിന്‍.

5 മാന്‍ ഓഫ് ദ സീരിസ്

5 മാന്‍ ഓഫ് ദ സീരിസ്

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 5 തവണ മാന്‍ ഓഫ് ദ സീരിസായിട്ടുണ്ട്. 200 ടെസ്റ്റുകള്‍ കളിച്ച തെണ്ടുല്‍ക്കര്‍ 74 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

വീരുവും 5 തന്നെ

വീരുവും 5 തന്നെ

സച്ചിനെപ്പോലെ തന്നെ 5 മാന്‍ ഓഫ് സീരിസ് പുരസ്‌കാരങ്ങള്‍ സേവാഗിന്റെ പേരിലും ഉണ്ട്. 104 ടെസ്റ്റുകളിലും 39 പരമ്പരകളിലുമാണ് സേവാഗ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയത്. സേവാഗ് ഇക്കാര്യം ട്വിറ്ററിലൂടെ അശ്വിനോട് പറയുകയും ചെയ്തു

 മുരളീധരന്‍

മുരളീധരന്‍

11 മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡുകള്‍ കൈവശം വെക്കുന്ന മുരളീധരന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. കാലിസ് 9, ഇമ്രാന്‍ ഖാന്‍, ഹാഡ്‌ലി, വോണ്‍ എന്നിവര്‍ 8. അക്രം, ചന്ദര്‍പോള്‍ 7 എന്നിങ്ങനെ പോകുന്നു റെക്കോര്‍ഡുകാരുടെ നിര.

Story first published: Tuesday, August 23, 2016, 11:34 [IST]
Other articles published on Aug 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+