വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ്‌സ്മാനെ വീണ്ടും കുഴക്കി അശ്വിന്‍, വൈറലായി 'ബലൂണ്‍' ബോള്‍ — വീഡിയോ

ബാറ്റ്‌സ്മാനെ വീണ്ടും കുഴക്കി അശ്വിന്‍, വൈറലായി 'ബലൂണ്‍' ബോള്‍

തിരുനെല്‍വേലി • രംഗം തമിഴ്‌നാട് പ്രീമിയര്‍ ലീഗ്. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്‌സും തമ്മില്‍ മത്സരം. അവസാന ഓവര്‍. ജയിക്കാന്‍ വേണ്ടത് 32 റണ്‍സ്. രവിചന്ദ്ര അശ്വിന്‍ നയിക്കുന്ന ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ കൈപ്പിടിയില്‍ മത്സരം ഏറെക്കുറെ ഒതുങ്ങിയ സന്ദര്‍ഭം.

അശ്വിന്റെ പരീക്ഷണം

അശ്വിന്റെ പരീക്ഷണം

ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ മധുരൈ ടീമിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍, അഭിഷേക് തന്‍വാറിനെ അശ്വിന്‍ മടക്കി. റണ്‍റേറ്റിന്റെ സമ്മര്‍ദ്ദം വാലറ്റക്കാര്‍ക്ക് താങ്ങാവുന്നതിലും ഏറെ. തുടരെ ഡോട്ട് ബോളുകള്‍ വീണതോടെ ഡിണ്ടിഗല്‍ ജയം ഉറപ്പിച്ചു. ഈ അവസരത്തിലാണ് മറ്റൊരു പരീക്ഷണത്തിന് അശ്വിന് മുതിരുന്നത്. ഇരുപതാം ഓവറിലെ അഞ്ചാം പന്ത് ബലൂണ്‍ കണക്കെ പറന്നിറങ്ങുമ്പോള്‍ വിക്കറ്റിന് മുന്നില്‍ ബാറ്റ്‌സ്മാന്‍ ഒരുനിമിഷം സ്തബ്ധനായി.

ബലൂൺ ബോളിങ്

ബലൂൺ ബോളിങ്

ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അശ്വിന്‍ ചര്‍ച്ചാവിഷയമാവുകയാണ്. പന്തെറിയുന്നതിന് തൊട്ടുമുന്‍പുവരെ വലതു കൈ പിന്നിലൊളിപ്പിച്ച് അശ്വിന്‍ നടത്തിയ 'ബലൂണ്‍' ബോളിങ്ങാണ് പുതിയ സംഭവത്തിന് ആധാരം. ചെറു ചുവടുകള്‍ വെച്ച്, ഇടതു കൈ നിശ്ചലമാക്കി, വലതു കൈ പിന്നില്‍ ഒളിപ്പിച്ചുള്ള അശ്വിന്റെ ബോളിങ് തന്ത്രം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

ധോണിയോട് അസ്ഹറിന് പറയാനുള്ളത്, ഒരു അഭ്യര്‍ഥന മാത്രം, ഇതിന് കഴിയുമെങ്കില്‍ കളി തുടരൂ

കുഴങ്ങി ബാറ്റ്സ്മാൻ

കുഴങ്ങി ബാറ്റ്സ്മാൻ

ബലൂണ്‍ കണക്കെ ഉയരത്തില്‍ നിന്നും സാവധാനം പറന്നിറങ്ങുന്ന പന്തിന് മുന്നില്‍ ബാറ്റ്‌സ്മാന് ഷോട്ടുകള്‍ തിരുത്തി നിശ്ചയിക്കേണ്ട സാഹചര്യം. അവസാന പന്തില്‍ കൂറ്റനടിക്ക് തയ്യാറായ മധുരൈ ബാറ്റ്‌സ്മാനും സംഭവിച്ചതും ഇതുതന്നെ. പന്തിനെ ബൗണ്ടറിക്ക് മേലെ പറത്താന്‍ മനസ്സുകൊണ്ടു ഒരുങ്ങിയ മധുരൈ ബാറ്റ്‌സ്മാന്‍ കിരണ്‍ ആകാശിനെ കുഴക്കാന്‍ അശ്വിന്റെ ബലൂണ്‍ ബോളിന് കഴിഞ്ഞു.

റസ്സല്‍, പൊള്ളാര്‍ഡ്, നരെയ്ന്‍... ടി20യില്‍ ഇന്ത്യ വിയര്‍ക്കും, സൂപ്പര്‍ ടീമുമായി വിന്‍ഡീസ്

ഫീൽഡറുടെ കൈകളിൽ ഭദ്രം

ഒരുനിമിഷം പകച്ചുപോയ ബാറ്റ്‌സ്മാന്‍ പന്തിനെ ലോങ് ഓണിലൂടെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല; ബൗണ്ടറിക്കരികില്‍ ഫീല്‍ഡറുടെ കൈയ്യില്‍ പന്ത് ഭദ്രമായി പറന്നിറങ്ങുകയായിരുന്നു. അവസാന ഓവറില്‍ രണ്ടു റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടു നല്‍കിയത്. രണ്ടു വിക്കറ്റും താരം നേടുകയുണ്ടായി. മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ ജയം. സീസണില്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

പന്തിന് ഭീഷണിയായി യുവതാരം, ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി; മുന്നറിയിപ്പുമായി സെലക്ടര്‍

പരീക്ഷണം ഇതാദ്യമല്ല

പരീക്ഷണം ഇതാദ്യമല്ല

ഇതാദ്യമായല്ല ക്രിക്കറ്റ് പിച്ചില്‍ അശ്വിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രാജസ്താന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറിനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. നിലവില്‍ വെസ്റ്റ് ഇന്‍ടീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ രവിചന്ദ്ര അശ്വിനുമുണ്ട്.

Story first published: Tuesday, July 23, 2019, 11:37 [IST]
Other articles published on Jul 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X