Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തയ്യാറായിക്കോ, ഇല്ലേല്‍ മുട്ടന്‍ പണി'; കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

ലണ്ടന്‍: തുടര്‍ച്ചയായി ബാറ്റിങ് പരാജയം ഏറ്റുവാങ്ങുന്ന കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റ ഇന്ത്യ ശനിയാഴ്ച മൂന്നാം ടെസ്റ്റിനൊരുങ്ങുകയാണ്. ഇതിനിടയില്‍ രൂക്ഷ വിമര്‍ശനവും ടീം മാനേജ്‌മെന്റ് ഏറ്റുവാങ്ങുന്നു. ഇതോടെയാണ് കളിക്കാര്‍ക്ക് പരിശീലകന്‍ നിര്‍ദ്ദേശം നല്‍കിയത്.

ravishastri

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞകാര്യം ആവര്‍ത്തിക്കുകയായിരുന്നു പരിശീലകനും. കളിക്കാര്‍ മാനസികമായി മാറാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിങ്ങിലെ സാങ്കേതികതയേക്കാള്‍ മാനസികമായ കരുത്തു നേടണം. എവിടെയാണ് ഓഫ് സ്റ്റമ്പ് എന്നും ഏതൊക്കെ പന്തുകള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ബാറ്റിങ് മാത്രമല്ല പരാജയപ്പെട്ടത്. ഇരു ടീമുകളിലെയും ബാറ്റ്‌സ്മാന്മാര്‍ ബുദ്ധിമുട്ടി. സാഹചര്യത്തിനൊത്ത് മാനസികനില മാറേണ്ടതുണ്ട്. മാനസിക അച്ചടക്കമാണ് ഈ ടെസ്റ്റ് മത്സരത്തില്‍ വിധിനിര്‍ണയിക്കുക. ഇന്ത്യന്‍ ടീമില്‍ നെഗറ്റീവ് ചിന്താഗതിക്കാരായ കളിക്കാരില്ലെന്നും ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിലെ സ്ഥിതി കഠിനമാണ്. ഇവിടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചുവരാന്‍ കഴിയും. മുന്‍ ചരിത്രവും ഇന്ത്യയ്ക്ക് അനുകൂലമാണ്. 2015ലെ ശ്രീലങ്ക സീരീസില്‍ ഇന്ത്യയത് തെളിയിച്ചതാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. മൂന്നാം ടെസ്റ്റ് രവി ശാസ്ത്രിയെ സംബന്ധിച്ചും നിര്‍ണായകമാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാസ്ത്രിയുടെ കോച്ചിങ് സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാം.

Story first published: Friday, August 17, 2018, 8:01 [IST]
Other articles published on Aug 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+