Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ സെമിയില്‍ തോറ്റു; ബിസിസിഐ രവിശാസ്ത്രിയെ കൈവിട്ടു!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍ രവി ശാസ്ത്രിയുമായുള്ള കരാര്‍ ബി സി സി ഐ അവസാനിപ്പിച്ചു. ട്വന്റി 20 ലോകകപ്പ് വരെയായിരുന്നു രവി ശാസ്ത്രിയുനായി ബി സി സി ഐക്ക് കരാര്‍. സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തോറ്റ് ഇന്ത്യ പുറത്തായതോടെ ഈ കരാര്‍ അവസാനിച്ചു. രവി ശാസ്ത്രിയുമായുളള കരാര്‍ ബി സി സി ഐ പുതുക്കുന്നില്ല എന്ന് സെക്രട്ടറി അനുരാഗ് താക്കൂറാണ് അറിയിച്ചത്.

അഥവാ ഇനി രവി ശാസ്ത്രിയുടെ കരാര്‍ പുതുക്കുന്നെങ്കില്‍ അത് മുഴുവന്‍ സമയ കോച്ചായിട്ടായിരിക്കും. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ടീമില്‍ ഇനി മുതല്‍ ടീം ഡയറക്ടര്‍, കോച്ച് എന്നീ രണ്ട് സ്ഥാനങ്ങള്‍ ഉണ്ടാകില്ല. മുഴുവന്‍ സമയ കോച്ച് മാത്രമേ ഉണ്ടാകൂ - താക്കൂര്‍ പറഞ്ഞു.

ravi-shastri

ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ രവി ശാസ്ത്രി വളരെയധികം പോപ്പുലറുമാണ്. ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍, താല്‍ക്കാലിക കോച്ച് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രവി ശാസ്ത്രിക്ക് മുഴുവന്‍ സമയ കോച്ചായി ഒരവസരം കൂടി കിട്ടുമോ എന്ന ചോദ്യത്തിന് അതെല്ലാം ഉപദേശക സമിതിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ മറുപടി.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 1 - 3ന് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെയാണ് രവി ശാസ്ത്രി ടീമിന്റെ ഡയറക്ടറായി സ്ഥാനമേറ്റത്. 2014 ലായിരുന്നു ഇത്. ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ജയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര തോറ്റു. പിന്നാലെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ പുറത്തായി. ശാസ്ത്രിയുടെ കാലത്ത് ഇന്ത്യ കുറച്ചുകാലം ടെസ്റ്റില്‍ ഒന്നാം റാങ്കിലായിരുന്നു. ഇപ്പോള്‍ ട്വന്റി 20യിലും ഒന്നാം റാങ്കിലാണ്.

Story first published: Saturday, April 2, 2016, 13:13 [IST]
Other articles published on Apr 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+