Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രവി ശാസ്ത്രി പുറത്തേക്ക് തന്നെ, സഞ്ജയ് ബംഗാറിന്റെയും പണി തെറിക്കും!

മുംബൈ: ഡയറക്ടറായിരുന്ന രവി ശാസ്ത്രിക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറത്തേക്കുള്ള വാതില്‍ തെളിയുന്നു. ട്വന്റി 20 ലോകകപ്പിന് പിന്നാലെ രവി ശാസ്ത്രിയുമായുള്ള കരാര്‍ ബി സി സി ഐ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സപ്പോര്‍ട്ട് സ്റ്റാഫംഗങ്ങളായ സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍, ഭാരത് അരുണ്‍ എന്നിവരുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നില്ല.

പുതിയ കോച്ചിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും തേടാന്‍ ബി സി സി ഐ പരസ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് അറിയുന്നത്. ബി സി സി ഐ തന്നെയാണ് ഞായറാഴ്ച ഒരു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യ പരിശീലകനെയും സഹ കോച്ചുമാരെയുമാണ് ബി സി സി ഐക്ക് ഇപ്പോള്‍ വേണ്ടത്. സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍, ഭാരത് അരുണ്‍ എന്നിവരുമായുള്ള കരാര്‍ ബി സി സി ഐ പുതുക്കില്ല എന്നാണ് ഇത് നല്‍കുന്ന സൂചന.

ravi-shastri-kohli

ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചാണ് സഞ്ജയ് ബംഗാര്‍. മീഡിയം പേസ് ബൗളറും ബാറ്റ്‌സ്മാനുമായ ബംഗാറിനെ ബൗളിംഗ് കോച്ചാക്കിയതില്‍ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഐ പി എല്ലില്‍ കിഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ദയനീയ പ്രകടനം കൂടിയായതോടെ ബംഗാറിനെതിരെ ആരാധകരിലും എതിര്‍പ്പുണ്ട്. അരുണ്‍ ബാറ്റിംഗ് കോച്ചും ശ്രീധര്‍ ഫീല്‍ഡിങ് കോച്ചുമാണ്.

ടീമിന്റെ ഹെഡ് കോച്ചാണ് സാധാരണ ഗതിയില്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ തിരഞ്ഞെടുക്കാറുള്ളത്. പ്രധാന കോച്ചിന് വേണ്ടിയുള്ള പരസ്യം ഉടനെ പുറത്തുവിടും എന്നാണ് ബി സി സി ഐയുടെ പുതിയ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജൂണ്‍ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള തീയതി. രാഹുല്‍ ദ്രാവിഡ്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവരെ ബി സി സി ഐ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അറിയുന്നു. സച്ചിനും ലക്ഷ്മണും ഗാംഗുലിയും അടങ്ങിയ ഉപദേശക സമിതിക്കാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള ചുമതല

Story first published: Monday, May 23, 2016, 10:57 [IST]
Other articles published on May 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+